മുള്ളന്‍പന്നി ചത്തനിലയില്‍

Posted on: 14 Sep 2015ആറ്റിങ്ങല്‍: കരിച്ചയില്‍ ഏലായില്‍ മുള്ളന്‍ പന്നിയെ ചത്ത നിലയില്‍ കണ്ടെത്തി. മുടിപ്പുര ക്ഷേത്രത്തിന് സമീപം ശനിയാഴ്ചയാണ് മുള്ളന്‍ പന്നിയുടെ ജഡം കണ്ടത്. നാട്ടുകാര്‍ പോലീസിലറിയിച്ചു. പോലീസ് വനംവകുപ്പിലറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ജീവനക്കാരുടെ സാന്നിദ്ധ്യത്തില്‍ പന്നിയുടെ ജഡം കുഴിച്ചിട്ടു. ആറ്റിങ്ങല്‍ പ്രദേശത്തെങ്ങും മുള്ളന്‍പന്നിയെ ആരും കണ്ടിട്ടില്ല. ഇതെങ്ങനെ കരിച്ചയില്‍ ഏലായിലെത്തിയെന്നതിന് വ്യക്തതയില്ല.

More Citizen News - Thiruvananthapuram