ഹാഷിമിനെ അനുസ്മരിച്ചു

Posted on: 14 Sep 2015പാങ്ങോട്: പാങ്ങോട് ഗ്രാമപ്പഞ്ചായത്തിലെ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായിരിക്കെ അന്തരിച്ച അഡ്വ.എല്‍.എ.ഹാഷിമിന്റെ രണ്ടാം ചരമവാര്‍ഷികം ആചരിച്ചു. പാങ്ങോട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സതീശന്‍ അധ്യക്ഷത വഹിച്ചു. വെഞ്ഞാറമൂട് ഏരിയാകമ്മിറ്റി സെക്രട്ടറി ഡി.കെ.മുരളി ഉദ്ഘാടനം ചെയ്തു. വാര്‍ഡംഗം ആര്‍.സുഭാഷ്, പാങ്ങോട് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് രവീന്ദ്രന്‍ തമ്പി, പാങ്ങോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അയിരൂര്‍ മോഹനന്‍, വൈസ് പ്രസിഡന്റ് ചിത്രകുമാരി, അഡ്വ. ബാലചന്ദ്രന്‍, വാര്‍ഡംഗം എം.എം.ഷാഫി, ബ്ലോക്ക് അംഗം ശശികല തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram