നികുതി വെട്ടിച്ച് കടത്തിയ പുകയില ഉത്പന്നങ്ങള്‍ പിടികൂടി

Posted on: 14 Sep 2015നെയ്യാറ്റിന്‍കര: നികുതിവെട്ടിച്ച് കാറില്‍ കടത്തിയ നാലേമുക്കാല്‍ ലക്ഷത്തിന്റെ പുകയില ഉത്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
പാറശ്ശാല തോണിക്കോണം മുരിയങ്കര വിപിന്‍ നിവാസില്‍ ബിവിന്‍കുമാര്‍(30), പാറശ്ശാല വന്നിയൂര്‍ മേടയില്‍ ഹൗസില്‍ രാജേഷ്(30) എന്നിവരാണ് അറസ്റ്റിലായത്. അമരവിള ചെക്ക് പോസ്റ്റ് കടന്നുവന്ന കാറിനെ പിന്തുടര്‍ന്നാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.
മാര്‍ത്താണ്ഡത്തില്‍ നിന്ന് കൊണ്ടുവന്നതാണ് പുകയില ഉത്പന്നങ്ങള്‍. നാലേമുക്കാല്‍ ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധിച്ചപ്പോഴാണ് നികുതി അടച്ചില്ലെന്ന് അറിഞ്ഞത്. ആദായനികുതി ചെക്ക് പോസ്റ്റ് കടത്തിയാണ് ഇവ കൊണ്ടുവന്നത്.
സിഗരറ്റ്, പാന്‍പരാഗ് തുടങ്ങിയവയാണ് പിടികൂടിയത്. നെയ്യാറ്റിന്‍കര സി.ഐ സി.ജോണ്‍, എസ്.ഐ പി.ശ്രീകുമാരന്‍ നായര്‍ എന്നിവരടങ്ങിയ സംഘമാണ് പുകയില ഉത്പന്നങ്ങള്‍ പിടികൂടിയത്.

More Citizen News - Thiruvananthapuram