ഡോക്ടര്‍മാര്‍ സമരത്തില്‍നിന്ന് പിന്മാറണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍

Posted on: 14 Sep 2015തിരുവനന്തപുരം: കെ.ജി.എം.ഒ.യിലെ ഡോക്ടര്‍മാര്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നടത്തിവരുന്ന സമരത്തില്‍നിന്ന് പിന്മാറണമെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാനകമ്മിറ്റി ആവശ്യപ്പെട്ടു. അവകാശ സമരത്തിന്റെ പേരില്‍ സാധാരണക്കാരുടെ ചികിത്സ ഡോക്ടര്‍മാര്‍ നിഷേധിക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് ഫെഡറേഷന്‍ കുറ്റപ്പെടുത്തി.
കടലില്‍ അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളിയെ ചികിത്സിക്കാതെ പറഞ്ഞയച്ചത് തീരദേശത്ത് പ്രതിഷേധത്തിന് ഇടയാക്കി. ജനങ്ങളുടെ ജീവന് വിലനല്‍കാത്തത് മനുഷ്യത്വപരമല്ലെന്നും സമരക്കാരും സര്‍ക്കാരും ധാരണയിലെത്തണമെന്നും ഫെഡറേഷന്‍ ആവശ്യപ്പെട്ടു.
ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസ്, സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ എഫ്.എം.ലാസര്‍, അഞ്ചുതെങ്ങ് അനില്‍ ആബേല്‍, വിഴിഞ്ഞം അരുള്‍ദാസ്, കളത്തറ ഷംസുദ്ദീന്‍, വര്‍ക്കല സബേശന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram