നവരാത്രി ഘോഷയാത്രയ്ക്ക് സുരക്ഷ ഉറപ്പാക്കണം

Posted on: 14 Sep 2015നെയ്യാറ്റിന്‍കര: പദ്മനാഭപുരത്ത് നിന്നുള്ള നവരാത്രി ഘോഷയാത്രയ്ക്ക് ആവശ്യമായ സുരക്ഷ ഉറപ്പാക്കണമെന്നും മുന്‍വര്‍ഷങ്ങളില്‍ ഉണ്ടായ അസൗകര്യങ്ങള്‍ ഒഴിവാക്കണമെന്നും അയ്യപ്പസേവാ സംഘം താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞകൊല്ലം എഴുന്നള്ളത്തിന് കൊണ്ടുവന്ന ആനയ്ക്ക് കാലില്‍ മുറിവുണ്ടായിരുന്നു. പാറശ്ശാല ക്ഷേത്രത്തില്‍ െവച്ചാണ് ഇത് ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് മറ്റൊരാനയെ എഴുന്നള്ളത്തിന് എത്തിച്ചിരുന്നു. നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഘോഷയാത്ര എത്തിയപ്പോള്‍ ആര്‍.സെല്‍വരാജ് എം.എല്‍.എ., നഗരസഭാ ചെയര്‍മാന്‍ എസ്.എസ്. ജയകുമാര്‍ എന്നിവരെ തടയാനും സംഘര്‍ഷത്തിനും ശ്രമമുണ്ടായി.

ഘോഷയാത്രയെ അനുഗമിച്ച തമിഴ്‌നാട് പോലീസിന് താമസസൗകര്യവും നെയ്യാറ്റിന്‍കരയില്‍ ഒരുക്കിയിരുന്നില്ല. ഇവ പരിഹരിക്കണമെന്ന് അയ്യപ്പസേവാ സംഘം താലൂക്ക് സമിതി, മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നവരാത്രി ഘോഷയാത്രയെക്കുറിച്ച് നടന്ന വകുപ്പുതല യോഗത്തിലാണ് ആവശ്യപ്പെട്ടത്. താലൂക്ക് ഭാരവാഹികളായ വി.ശിവന്‍കുട്ടി, ഗ്രാമം പ്രവീണ്‍, ഒ.പി.അശോക്കുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram