പോസ്റ്റോഫീസ് നിക്ഷേപകര്‍ പാസ്ബുക്ക് ഹാജരാക്കണം

Posted on: 14 Sep 2015തിരുവനന്തപുരം: സൗത്ത് പോസ്റ്റല്‍ ഡിവിഷനിലുള്ള അമ്പലംമുക്ക്, പേരൂര്‍ക്കട, ആറാമട, ബാലരാമപുരം, കോട്ടണ്‍ഹില്‍, ജഗതി, കരമന, കവടിയാര്‍, മണക്കാട്, നെടുമങ്ങാട്, പേയാട്, പൂജപ്പുര ജങ്ഷന്‍ എന്നീ പോസ്റ്റോഫീസുകള്‍ കോര്‍ ബാങ്കിങ്ങിലേക്ക് മാറുന്നു. ഈ പോസ്റ്റോഫീസുകളിലെ സേവിങ്‌സ് ബാങ്ക് നിക്ഷേപകര്‍ സപ്തംബര്‍ 15ന് മുമ്പ് അതത് പോേസ്റ്റാഫീസുമായി ബന്ധപ്പെട്ട് പാസ്ബുക്കിലെ ബാലന്‍സിന്റെ കൃത്യത ഉറപ്പുവരുത്തണമെന്ന് പോസ്റ്റോഫീസസ് സൂപ്രണ്ട് അറിയിച്ചു.

വനിതകള്‍ക്ക് സ്വയംതൊഴില്‍
പരിശീലനം
തിരുവനന്തപുരം:
ഗാന്ധിയന്‍ വനിതാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്ക് 14 മുതല്‍ 22 വരെ സ്വയംതൊഴില്‍ പരിശീലനം നല്‍കുന്നു. ആഭരണനിര്‍മാണം, കമ്പിളിഷാള്‍ നിര്‍മാണം, സോപ്പ് നിര്‍മാണം എന്നിവയിലാണ് പരിശീലനം നല്‍കുന്നത്. പുളിമൂട്ടില്‍ ജി.പി.ഒ.യ്ക്ക് സമീപം പി. ആന്‍ഡ് ടി. ഹൗസില്‍ രാവിലെ 10 മുതല്‍ 4 വരെയാണ് പരിശീലനം.

ഡോക്ടര്‍മാരെ നിയമിക്കും
തിരുവനന്തപുരം:
ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിയുടെ കീഴില്‍ തിരുവനന്തപുരം ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളില്‍ കരാറടിസ്ഥാനത്തില്‍ എം.ബി.ബി.എസ്. ഡോക്ടര്‍മാരെ നിയമിക്കുന്നു. സി.എച്ച്.സി.കളായ പുത്തന്‍തോപ്പ്, പെരുങ്കടവിള, കാട്ടാക്കട (8 പി.എം. - 8 എ.എം.) പാലോട്, കല്ലറ, വെണ്‍പകല്‍ (2 പി.എം. - 8 പി.എം.) എന്നിവിടങ്ങളിലാണ് നിയമനം. പി.എച്ച്.സി.കളായ പൊഴിയൂര്‍, വലിയതുറ (8 പി.എം. - 8 എ.എം.), വീരണക്കാവ് (8 എ.എം. - 2 പി.എം.), തൊളിക്കോട്, ഡി.എം.എച്ച്. പേരൂര്‍ക്കട, എം.എച്ച്.സി. പേരൂര്‍ക്കട, ഡി.എച്ച്. നെടുമങ്ങാട് (8 എ.എം. - 2 പി.എം.), യു.എച്ച്.സി.കളായ കല്ലടിമുഖം, പൂവത്തൂര്‍, മാമ്പഴക്കര (2 പി.എം. - 8 പി.എം.) എന്നിവിടങ്ങളിലും നിയമനം നടക്കും. താത്പര്യമുള്ള ഡോക്ടര്‍മാര്‍ക്ക് തൈക്കാടുള്ള ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസില്‍ പ്രവൃത്തിദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ ഹാജരാകാം. ഫോണ്‍:0471-2321288

ജില്ലാ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ്
തിരുവനന്തപുരം:
ജില്ലാ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് സപ്തംബര്‍ 19, 20, 21, 26, 27 തീയതികളില്‍ നടക്കും. ജില്ലാ റോളര്‍ സ്‌കേറ്റിങ് അസോസിയേഷനാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. സ്​പീഡ്, ആര്‍ട്ടിസ്റ്റിക്, റോളര്‍/ഇന്‍ലയിന്‍ ഹോക്കി ആന്‍ഡ് ഫ്രീെസ്റ്റെല്‍ സ്ലാലം മത്സരങ്ങളും നടക്കും. ജില്ലാ അസോസിയേഷനില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള ക്ലബ്ബുകളില്‍ നിന്നും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവര്‍ വയസ് തെളിയിക്കുന്ന സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഈ മത്സരത്തില്‍ നിന്ന് 2015ലെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ തിരഞ്ഞെടുക്കും. ഫോണ്‍: 9447131264, 9495056495.

അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:
നിര്‍മിതി കേന്ദ്രത്തില്‍ തൊഴില്‍രഹിതരും 18നും 40നും മധ്യേ പ്രായമുള്ള യുവതീയുവാക്കള്‍ക്കായി ടെറാകോട്ട, ഹോം ആര്‍ട്ട് എന്നീ പരിശീലനങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. 45 പ്രവര്‍ത്തി ദിവസമായിരിക്കും പരിശീലന കാലാവധി. പരിശീലന കാലയളവില്‍ ൈസ്റ്റപന്‍ഡ് നല്‍കും. സ്വയം പൂരിപ്പിച്ച അപേക്ഷകള്‍ 16ന് മുമ്പ് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, നിര്‍മിതി പരിശീലന കേന്ദ്രം, സി.പി.ടി. കാമ്പസ്, തിരുവനന്തപുരം-13 എന്ന വിലാസത്തില്‍ അയക്കണം. ഫോണ്‍: 0471-2362928, 2360559, 2360208.

എഫ്.ആര്‍.പി. കോഴ്‌സ്
തിരുവനന്തപുരം:
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്‌നിക്ക് കോളേജില്‍ 2015-16 അധ്യയന വര്‍ഷത്തിലേക്ക് ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ഫൈബര്‍ റീ ഇന്‍ഫോഴസ്ഡ് പ്ലാസ്റ്റിക്‌സ് സര്‍ട്ടിഫിക്കറ്റ് (എഫ്.ആര്‍.പി) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
തിരുവനന്തപുരം:
ജനസംഖ്യയെ ബാധിക്കുന്ന സാമൂഹിക, സാമ്പത്തിക വിവരശേഖരണം നടത്തുന്നതിന് ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് കരാറടിസ്ഥാനത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ തിരഞ്ഞെടുക്കുന്നു. ബിരുദവും ഡാറ്റ എന്‍ട്രി കോഴ്‌സും പാസ്സായിട്ടുള്ള, താത്പര്യമുള്ളവര്‍ 22ന് രാവിലെ 11ന് നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. ഡെപ്യൂട്ടി ഡയറക്ടര്‍, ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് ജില്ലാ ഓഫീസ്, കേശവദാസപുരം മുമ്പാകെയാണ് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471- 2533727. ഇമെയില്‍: ecostattvm@gmail.com

സ്വാഗതസംഘം
തിരുവനന്തപുരം:
കേരള ചേരമര്‍സംഘ ലയന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. സംസ്ഥാന സെക്രട്ടറി എസ്.മണിയെ ചെയര്‍മാനായും മുന്‍ സംസ്ഥാന പ്രസിഡന്റ് ആറയൂര്‍ കെ.പി.ചെല്ലപ്പനെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു. വിവിധ സബ്കമ്മിറ്റികളടങ്ങുന്ന 101 പേരുള്‍പ്പെട്ട സ്വാഗത സംഘമാണ് രൂപവത്കരിച്ചത്. ലയന സമ്മേളനം ഒക്ടോബര്‍ എട്ടിന് നെയ്യാറ്റിന്‍കര സ്വദേശാഭിമാനി മുനിസിപ്പല്‍ ഹാളില്‍ നടക്കും.

More Citizen News - Thiruvananthapuram