ആവണി ഞായര്‍: നാഗരാജ ക്ഷേത്രത്തില്‍ വന്‍തിരക്ക്‌

Posted on: 14 Sep 2015നാഗര്‍കോവില്‍: നാഗര്‍കോവില്‍ നാഗരാജ ക്ഷേത്രത്തില്‍ ചിങ്ങമാസത്തെ അവസാനത്തെ ഞായറാഴ്ച വന്‍തിരക്ക്. അതിരാവിലെ മുതല്‍ ഭക്തര്‍ നാഗര്‍ക്ക് പാല്‍ അഭിഷേകം നടത്തി. ചിങ്ങമാസത്തെ ഞായറാഴ്ചകളില്‍ നാഗരാജ ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും ദര്‍ശനത്തിന് ഭക്തര്‍ എത്തുന്നതും പതിവാണ്. എന്നാല്‍ അവസാനത്തെ ഞായറാഴ്ച പതിവിലും കൂടുതലായി ഭക്തരുടെ വന്‍തിരക്ക് അനുഭവപ്പെട്ടു. പ്രത്യേക അഭിഷേകങ്ങളും നടന്നു. ഭക്തജനങ്ങളുടെ തിരക്ക് കണക്കിലെടുത്ത് പോലീസ് സുരക്ഷയും ശക്തമാക്കിയിരുന്നു.

More Citizen News - Thiruvananthapuram