റോഡുപണിക്കിടെ മാന്‍ഹോള്‍ തകര്‍ന്നു; പ്രശ്‌നപരിഹാരമില്ല

Posted on: 13 Sep 2015തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ വടക്കേ നടയ്ക്കു സമീപം ഉത്സവമഠം കോളനിയില്‍ റോഡുപണിക്കിടെ മാന്‍ഹോളിന്റെ സ്ലൂബ് തകര്‍ന്നു. പലതവണ അധികൃതരുടെ ശ്രദ്ധയല്‍പ്പെടുത്തിയിട്ടും നടപടികളൊന്നുമുണ്ടായില്ല. കഴിഞ്ഞമാസം ആദ്യമാണ് നഗരസഭ റോഡുപണി പൂര്‍ത്തിയാക്കിയത്. മുന്നറിയിപ്പില്ലാതെ പണി തുടങ്ങുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. റോഡിലെ മണ്ണും കല്ലും കോളനിയുടെ ഒരു ഭാഗത്ത് കൂട്ടിയിട്ടശേഷമാണ് പണി നടത്തിയത്. പണി തീര്‍ന്നതിനുശേഷം ഇത് മാറ്റാമെന്ന ഉറപ്പും പാലിച്ചിട്ടില്ല. മണ്‍കൂനയ്ക്കുള്ളിലും ഒരു മാന്‍ഹോളുണ്ട്. തകര്‍ന്ന മാന്‍ഹോള്‍ സമീപവാസികള്‍ക്ക് ശല്യമായിട്ടുണ്ട്. മഴ പെയ്തതോടെ കൊതുകും ദുര്‍ഗന്ധവും പടരുന്ന സ്ഥിതിയാണ്. റോഡിന് നടുവില്‍ കുഴിയും രൂപപ്പെട്ടിട്ടുണ്ട്. വാഹനങ്ങള്‍ കുഴിയില്‍ വീഴാതിരിക്കാന്‍ താത്കാലിക സംവിധാനം സ്ഥാപിച്ചിരിക്കുകയാണ്. മാന്‍ഹോളിലെ തകര്‍ച്ച ഉടന്‍ പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
മഴ തുടങ്ങിയതിനുശേഷം നഗരത്തില്‍ ഓടകള്‍ നിറഞ്ഞ് വശംപൊട്ടി പുറത്തൊഴുകുകയാണ്. മാതൃഭൂമി റോഡില്‍ നിന്നും കോടതിയിലേക്കുപോകുന്ന മള്ളൂര്‍ റോഡില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതുമൂലം ഗാതാഗത തടസ്സവും ഉണ്ടാകുന്നുണ്ട്.

More Citizen News - Thiruvananthapuram