ക്ലിഫ് ഹൗസിന് സമീപം കുടിവെള്ളം മുടങ്ങുന്നു

Posted on: 13 Sep 2015തിരുവനന്തപുരം: ക്ലൂഫ് ഹൗസിന് സമീപം വീടുകളില്‍ കുടിവെള്ളം മുടങ്ങുന്നത് പതിവാകുന്നു. കഴിഞ്ഞ ആറുമാസത്തിലേറെയായി ജലവിതരണം മുടങ്ങുന്നുവെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. ശനി, ഞായര്‍ ദിവസങ്ങളിലാണ് രാവിലെ മുതല്‍ കുടിവെള്ളം കിട്ടാതാകുന്നത്. വാട്ടര്‍ അതോറിറ്റി ഹൈല്‍പ്പ് ലൈനിലും ഓഫീസിലും ബന്ധപ്പെട്ടാല്‍ ജലനിരപ്പ് താഴുന്നതാണ് പ്രശ്‌നമെന്ന് അത് മാറുമ്പോള്‍ വെള്ളം കിട്ടുമെന്നുമാണ് പറയുന്നത്. എന്നാല്‍ വെള്ളം മുടങ്ങിയാല്‍ രണ്ട് ദിവസത്തോളം സ്ഥിതി തുടരും. ക്ലൂഫ് ഹൗസിന് സമീപം, ദേവസ്വം ബോര്‍ഡ്, ചാരാച്ചിറ, നന്തന്‍കോട് തുടങ്ങിയ പ്രദേശങ്ങളിലാണ് ഈ ദുരിതം നാട്ടുകാര്‍ അനുഭവിക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ ഈ ഭാഗത്ത് കുടിവെള്ളം ഇല്ല. രാത്രി വൈകിയും കുടിവെള്ളം കിട്ടാതെ പ്രദേശവാസികള്‍ ബുദ്ധിമുട്ടിലാണ്.
വഴുതയ്ക്കാട് പ്രദേശത്തും കുറച്ചുനാള്‍ മുമ്പ് ഇതേ സംഭവം ഉണ്ടായി. അന്ന് നാട്ടുകാര്‍ വാട്ടര്‍ അതോറിറ്റിയുടെ ഒബ്‌സര്‍വേറ്ററിലെ പമ്പ് ഹൗസ് ഉപരോധിക്കുകയും പ്രശ്‌ന പരിഹാരം ഉണ്ടാവുകയും ചെയ്തു. ടാങ്കര്‍ ലോറികളില്‍ വെള്ളം ഇവിടെ നിന്ന് ശേഖരിക്കുന്നതിനാലാണ് വഴുതയ്ക്കാട് ഭാഗത്ത് കുടിവെള്ള ക്ഷാമം നേരിടാന്‍ കാരണമായത്. വാട്ടര്‍ലെവല്‍ താഴുകയും പിന്നീട് അത് സാധാരണ നിലയിലെത്താന്‍ മണിക്കൂറുകള്‍ തന്നെ വേണ്ടിവരുന്ന സാഹചര്യമായിരുന്നു. ക്ലൂഫ് ഹൗസിന് സമീപവും അത്തരത്തില്‍ വെള്ളം ഊറ്റുന്നതായ സംശയമുണ്ട്.

More Citizen News - Thiruvananthapuram