പോളിടെക്‌നിക് കോളേജ് സംഘര്‍ഷം: മൂന്നുപേര്‍ അറസ്റ്റില്‍

Posted on: 13 Sep 2015വട്ടിയൂര്‍ക്കാവ്: വട്ടിയൂര്‍ക്കാവ് പോളിടെക്‌നിക്ക് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതുമായി ബന്ധപ്പട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തു. എ.ബി.വി.പി. പ്രവര്‍ത്തകരായ വഞ്ചിയൂര്‍ പാല്‍ക്കുളങ്ങര തയ്ക്കാപ്പിള്ളി ലെയ്‌നില്‍ അബാദ് ഹൗസില്‍ ഷിബിന്‍(21), നെടുമങ്ങാട് നെല്ലിക്കുഴി കുമാര്‍ സദനത്തില്‍ സൂരജ് എസ്. നായര്‍(20), ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നെട്ടയം, മണികണ്‌ഠേശ്വരം അശ്വതി ഭവനില്‍ മോഹന്‍കുമാര്‍ (43) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ച എസ്.എഫ്. ഐ. പ്രവര്‍ത്തകരുടെ ആഹ്ലൂദപ്രകടനത്തിന് ശേഷമാണ് കോളേജില്‍ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ മര്‍ദ്ദനമേറ്റ എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

More Citizen News - Thiruvananthapuram