ഉള്ളൂര്‍ വാര്‍ഡില്‍ അശാസ്ത്രീയമായ ബൂത്ത് മാറ്റം

Posted on: 13 Sep 2015തിരുവനന്തപുരം: പുതുക്കിയ വോട്ടര്‍ പട്ടിക പ്രകാരം ഉള്ളൂര്‍ വാര്‍ഡില്‍ അശാസ്ത്രീയമായി ബൂത്ത് മാറ്റം നടപ്പിലാക്കിയതായി പരാതി. ഉള്ളൂര്‍ കൊട്ടാരം ബൂത്തില്‍ 35 വര്‍ഷമായി വോട്ടു ചെയ്തുവരുന്ന ഉള്ളൂര്‍ വാര്‍ഡിലെ മുഴുവന്‍ വോട്ടുകളും പുതിയ വോട്ടര്‍പട്ടികയില്‍ രണ്ട് കിലോമീറ്റര്‍ ദൂരെയുള്ള പോങ്ങുംമൂട് എല്‍.പി.എസ്സിലേക്കു മാറ്റിയിരിക്കുകയാണ്. പോങ്ങുമൂട്ടിലുള്ള 4-ാം നമ്പര്‍ ബൂത്തിലെ വോട്ടുകള്‍ രണ്ട് കിലോമീറ്റര്‍ ഇപ്പുറത്തുള്ള ഉള്ളൂര്‍ കൊട്ടാരത്തിലേക്കും മാറ്റി. അശാസ്ത്രീയമായ ഈ ബൂത്ത് മാറ്റ ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ ഈ പ്രദേശത്തെ വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരണം ഉള്‍പ്പെടെയുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് ഉള്ളൂര്‍ റിസഡന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറി കൂടിയായ ഉള്ളൂര്‍ സന്തോഷ് അറിയിച്ചു.

More Citizen News - Thiruvananthapuram