വിദ്യാലയ വളപ്പില്‍ ജൈവപച്ചക്കറിയുടെ വിളവെടുപ്പാഘോഷം

Posted on: 13 Sep 2015പാലോട് : വിദ്യാലയങ്ങളില്‍ ജൈവപച്ചക്കറിയുടെ വിളവെടുപ്പാഘോഷം. പാലോട്ടേ പച്ച ഗവ. എല്‍.പി.എസ്. പച്ച ഡി.ബി.എല്‍.പി.എസ്. എന്നിവിടങ്ങളിലാണ് വിളവെടുപ്പാഘോഷം നടന്നത്. പച്ച ഗവ. എല്‍.പി.എസ്സില്‍ വിദ്യാലയവളപ്പില്‍ തന്നെ കൃഷിയിറക്കുകയായിരുന്നു. വഴുതന, ചീര, കോളീഫ്ലവര്‍, എന്നിവയാണ് കുരുന്നുകള്‍ വിളയിച്ചത്. പി.ടി.എ. പ്രസിഡന്റ് രവീന്ദ്രന്‍ നായര്‍, പ്രഥമാദ്ധ്യാപകന്‍ വേണുകുമാരന്‍ നായര്‍, ജി.ആര്‍. ഹരി, കാര്‍ഷിക ക്ലൂബ്ബ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വംനല്‍കി.
നന്ദിയോട് പച്ച ഡി.ബി.എല്‍.പി.എസ്സും, ജൈവ കുടുംബകൃഷി നടത്തുന്ന ഷമ്മി, അനില്‍ എന്നിവരുടെ വിളവെടുപ്പും ഒന്നിച്ച് നടന്നു. ചുവന്ന ചീരയാണ് ഇവിടെ പ്രധാനമായും കൃഷിചെയ്തത്. കുട്ടിക്കര്‍ഷകര്‍ വിളയിച്ച ഉത്പന്നങ്ങള്‍ ഉച്ചയൂണിന് പള്ളിക്കൂടത്തില്‍ വിഭവങ്ങളായി. കൃഷി ഓഫീസര്‍ ജയകുമാര്‍, സ്‌കൂള്‍ പ്രഥമാദ്ധ്യാപിക ലൈസി, അദ്ധ്യാപികമാരായ ഉമ, വിജയലക്ഷ്മി, കൃഷി അസിസ്റ്റന്റ് ദാക്ഷായണി, സജികുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജൈവകൃഷി സംരക്ഷണത്തിന്റെ ഭാഗമായി കൃഷിഭവന്‍ വഴി പാലോട്ടെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ തുടര്‍പരിശീലനം നല്‍കും.

More Citizen News - Thiruvananthapuram