ഗ്രന്ഥശാലാ ഭാരവാഹി കൂട്ടായ്മ

Posted on: 13 Sep 2015വിതുര: കെ.എസ്.ആര്‍.ടി.സി. വിതുര ഡിപ്പോയില്‍ നിന്ന് വെഹിക്കിള്‍ സൂപ്പര്‍വൈസറായി വിരമിച്ച ജി.രാജേന്ദ്രകുമാറിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. വര്‍ഗീസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐ.സി. സുരേന്ദ്രനാഥ്, എല്‍.കെ. ലാല്‍റോയ്, ഇ.സുരേഷ്, ഷെറിന്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. ഉപഹാരവും ക്ഷേമനിധി ചെക്കും രാജേന്ദ്രകുമാറിന് നല്‍കി.

വിതുര:
പാലോട്-വിതുര മേഖലയില്‍ 100 രൂപയുടെ മുദ്രപ്പത്രത്തിന് ക്ഷാമം. വിതുര സബ്ട്രഷറിയില്‍ നിന്ന് 2 മാസമായി ഇത് ലഭിക്കുന്നില്ലെന്ന് ആധാരമെഴുത്തുകാര്‍ പറയുന്നു. വൈദ്യുതി ബോര്‍ഡ്, ബാങ്ക്, പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്ന് ആനുകൂല്യം ലഭിക്കേണ്ടവര്‍, വസ്തു ഇടപാടുകാര്‍, വാടകച്ചീട്ടടക്കമുള്ള കരാറുകള്‍ എഴുതേണ്ടവര്‍ എന്നിവരെല്ലാം 100 രൂപയുടെ മുദ്രപ്പത്രങ്ങള്‍ കിട്ടാത്തതിനാല്‍ ബുദ്ധിമുട്ടിലാണ്. തിരുവനന്തപുരത്ത് സര്‍ക്കാര്‍ സ്റ്റാമ്പ് ഡിപ്പോയില്‍ സ്റ്റോക്കില്ലാത്തതിനാലാണ് മുദ്രപ്പത്രം എടുക്കാന്‍ കഴിയാത്തതെന്ന് വിതുര ട്രഷറി അധികൃതര്‍ അറിയിച്ചു.

വിതുര:
തൊളിക്കോട് പഞ്ചായത്തുതല ഗ്രന്ഥശാലാ ഭരണസമിതി അംഗങ്ങളുടെ കൂട്ടായ്മ സംസ്ഥാന ലൈബ്രറി കൗണ്‍സിലംഗം എന്‍.ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തൊളിക്കോട് ആശുപത്രിയില്‍ കിടത്തിച്ചികിത്സ പുനരാരംഭിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. നേതൃസമിതി കണ്‍വീനറായി മുല്ലവനം സലീമിനെ തിരഞ്ഞെടുത്തു.

More Citizen News - Thiruvananthapuram