കരവാരത്തെ ചിറയിന്‍കീഴ് താലൂക്കില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യം

Posted on: 13 Sep 2015കല്ലമ്പലം: ചിറയിന്‍കീഴ് താലൂക്ക് വിഭജിച്ച് വര്‍ക്കല താലൂക്ക് രൂപവത്കരിച്ചപ്പോള്‍ കരവാരം ഗ്രാമപ്പഞ്ചായത്തിലെ രണ്ടു വില്ലേജുകള്‍ വ്യത്യസ്ത താലൂക്കുകളിലായത് ജനത്തിന് ഏറെ ബുദ്ധിമുട്ടായി. കരവാരം വില്ലേജ് വര്‍ക്കല താലൂക്കിലും ആലംകോട് വില്ലേജ് ചിറയിന്‍കീഴ് താലൂക്കിലുമാണ് ഉള്‍പ്പെടുത്തിയത്.
ഇത് ഭരണപരമായും പ്രയാസങള്‍ ഉണ്ടാക്കുന്നു. ഒരേദിവസം രണ്ട് താലൂക്ക് സഭ ചേര്‍ന്നാല്‍ കരവാരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന് ഒരു താലൂക്ക് സഭയില്‍ മാത്രമെ പങ്കെടുക്കാന്‍ കഴിയൂ. കരവാരം വില്ലേജിലുള്ളവര്‍ വര്‍ക്കല താലൂക്ക് ആസ്ഥാനത്ത് എത്തുന്നതിന് 18 കിലോമീറ്ററോളം യാത്ര ചെയ്യേണ്ടിവരും. ചിറയിന്‍കീഴ് താലൂക്ക് ആസ്ഥാനത്തേക്ക് 8 കിലോമീറ്റര്‍ മാത്രമെയുള്ളൂ. താലൂക്ക് സപ്ലൈ ഓഫീസ് വിഭജനം വരുമ്പോള്‍ കരവാരം പഞ്ചായത്തില്‍ ഉള്‍പ്പെട്ട റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടും. ഇക്കാര്യങ്ങള്‍ കാണിച്ച് റവന്യൂ വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ടെന്നും കരവാരം വില്ലേജ് ചിറയിന്‍കീഴ് താലൂക്കില്‍ ഉള്‍പ്പെടുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായും പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

More Citizen News - Thiruvananthapuram