അങ്കണവാടി ജീവനക്കാരി കുഴഞ്ഞുവീണു: മാനസിക പീഡനമെന്ന് ആരോപണം; ഓഫീസ് ഉപരോധിച്ചു

Posted on: 13 Sep 2015നെടുമങ്ങാട് : നെടുമങ്ങാട് പുലിപ്പാറ പനയ്‌ക്കോട് ഹൗസില്‍ കെ.മോഹനന്റെയും എസ്.അനിതയുടെയും മകള്‍ ഗ്രീഷ്മയും കൊല്ലം ഹൈസ്‌കൂള്‍ ജങ്ഷനില്‍ കൊട്ടാരം നഗറില്‍ പ്രശാന്തിയില്‍ കെ.കെ.സോമന്റെയും എം.കെ.പ്രേമകുമാരിയുടെയും മകന്‍ പ്രസൂണും വിവാഹിതരായി.

നെടുമങ്ങാട് :
നഗരിക്കുന്ന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്ര ട്രസ്റ്റും ഹരേ കൃഷ്ണ പ്രസ്ഥാനവും സംയുക്തമായി സപ്തംബര്‍ 15 ന് വൈകുന്നേരം 4ന് മുത്താരമ്മന്‍ ക്ഷേത്രത്തില്‍ നിന്നും ഹരിനാമ സങ്കീര്‍ത്തന ഘോഷയാത്ര നടത്തുന്നു. 14 ന് രാവിലെ 9 ന് സമൂഹപാല്‍പായസ പൊങ്കാല, 10 ന് ഗുരുപൂജ. 3 ന് ഉറിയടി, 5 ന് ശയനപ്രദക്ഷിണം, 8 ന് ഭജനാമൃതം എന്നിവ നടക്കും.

നെടുമങ്ങാട് :
ശ്രീനാരായണ ഗുരുദേവനെ അവഹേളിച്ചതില്‍ പ്രതിഷേധിച്ച് എസ്.എന്‍.ഡി.പി. യോഗം മലയടി ശാഖയുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധയോഗം ശാഖാ സെക്രട്ടറി ആര്‍.എസ്.കുമാര്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.രാജന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഡി.സുദര്‍ശനന്‍, കെ.പി.വേണുഗോപാലന്‍, ഭാമിനി, ആര്‍.ശശികുമാര്‍ എന്നിവര്‍ സംസാരിച്ചു.

നെടുമങ്ങാട്:
മഴക്കെടുതിമൂലം നഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തരമായി ധനസഹായം നല്കണമെന്നും നെടുമങ്ങാട് നഗരത്തില്‍ കടപുഴകി വീഴാറായ മരങ്ങള്‍ മുറിച്ചുമാറ്റാനും നടപടിയുണ്ടാകണമെന്ന് ജനതാദള്‍ (യു) നെടുമങ്ങാട് നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് അഡ്വ. ടി.മുരുകേശന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം ജില്ല വൈസ് പ്രസിഡന്റ് ചീരാണിക്കര സുരേഷ് ഉദ്ഘാടനം ചെയ്തു. ചിത്രാലയം മുരുകന്‍, കരകുളം സുരേഷ്, ബിനു പ്രശാന്ത്, കരുപ്പൂര് രാജേഷ്, ബീന, ആശാലത എന്നിവര്‍ സംസാരിച്ചു.

നെടുമങ്ങാട് :
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ ശിശുക്ഷേമസമിതി ഓഫീസര്‍ വിളിച്ചുകൂട്ടിയ യോഗത്തില്‍ കുഴഞ്ഞുവീണ അങ്കണവാടി അധ്യാപികയെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചുള്ളിമാനൂര്‍ വാര്‍ഡിലെ വഞ്ചുവം അങ്കണവാടി ടീച്ചര്‍ സുനിതയാണ് കുഴഞ്ഞുവീണത്.
യോഗത്തില്‍ ചില സംശയങ്ങള്‍ ചോദിച്ച സുനിതയോട് ബ്ലോക്ക് ശിശുക്ഷേമ ഓഫീസര്‍ ക്ലാര ഹെലന്‍ പരുഷമായി സംസാരിക്കുകയും മറ്റുള്ളവരുടെ മുന്നില്‍ വെച്ച് മാനസിക പീഡനമുണ്ടാക്കുന്ന തരത്തില്‍ പെരുമാറുകയും ചെയ്തതോടെ സുനിത ദേഹം തളര്‍ന്ന് താഴെ വീഴുകയായിരുന്നുവെന്ന് യോഗത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. ശിശുക്ഷേമ സമിതി ഓഫീസറുടെ നടപടിയില്‍ പ്രതിഷേധിച്ച് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും ശിശുക്ഷേമ സമിതി ഓഫീസര്‍ ക്ലാര ഹെലനെ തടഞ്ഞുവെച്ചു. നെടുമങ്ങാട് പോലീസെത്തി ജീവനക്കാരിയെ മാനസികമായി പീഡിപ്പിച്ചതിന് കേസെടുക്കാമെന്ന ഉറപ്പിന്മേലാണ് ഉപരോധം പിന്‍വലിച്ചത്.

More Citizen News - Thiruvananthapuram