കനകജൂബിലി സമ്മേളനം

Posted on: 13 Sep 2015നെടുമങ്ങാട് : വേങ്കവിള ദുര്‍ഗാദേവി ക്ഷേത്രത്തിലെ പുനരുദ്ധാരണ കര്‍മങ്ങളുടെ ഭാഗമായുള്ള ബാലാലയ പ്രതിഷ്ഠ 14ന് രാവിലെ 10.30ന് സ്തപതി പ്രദീപ് എന്‍.നമ്പൂതിരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കും.
നെടുമങ്ങാട് :
ആനാട് ദുര്‍ഗാഭഗവതി ക്ഷേത്രത്തിലെ ബാലാലയ പ്രതിഷാഠാ കര്‍മങ്ങള്‍ 13, 14 തീയതികളില്‍ നടക്കും. 14ന് രാവിലെ 10.30ന് ബാലാലയ പ്രതിഷ്ഠ നടക്കും.

നെടുമങ്ങാട് :
കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ നെടുമങ്ങാട് താലൂക്ക് സമ്മേളനം 13 മുതല്‍ 15 വരെ തീയതികളില്‍ നെടുമങ്ങാട് ഗ്രീന്‍ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കും . 13ന് രാവിലെ 11ന് 'ഭക്ഷ്യസുരക്ഷയും കമ്പ്യൂട്ടര്‍വത്കരണവും' എന്ന വിഷയത്തില്‍ സെമിനാര്‍, 14ന് രാവിലെ 11ന് പ്രതിനിധി സമ്മേളനം, 15ന് രാവിലെ 11ന് പൊതുസമ്മേളനം അഡ്വ. ജോണിനെല്ലൂര്‍ ഉദ്ഘാടനം ചെയ്യും.

നെടുമങ്ങാട് :
കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയഷന്‍ കനക ജൂബിലി സമ്മേളനം 14ന് രാവിലെ 11ന് നെടുമങ്ങാട് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തില്‍ നടക്കും . സമ്മേളനം മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും.

More Citizen News - Thiruvananthapuram