വിസാതട്ടിപ്പിലൂടെ ലക്ഷങ്ങള്‍ തട്ടിയതായി പരാതി

Posted on: 13 Sep 2015പോത്തന്‍കോട്: സിംഗപ്പൂര് ആസ്ഥാനമായുള്ള കമ്പനിയില്‍ ജോലി വാഗ്ദാനം നല്‍കി വിസിറ്റിങ് വിസ നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. പോത്തന്‍കോട് സ്വദേശി ഷിജു, ശ്രീകാര്യം സ്വദേശി സുരേഷ്‌കുമാര്‍, ചെമ്പഴന്തി സ്വദേശി പ്രസാദ് എന്നിവരാണ് ആറ്റിങ്ങല്‍ ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയത്.
മംഗലപുരം സ്വദേശി കിരണ്‍കുമാറിനെതിരെയാണ് പരാതി. ഒരാഴ്ച മുമ്പ് പോത്തന്‍കോട് പോലീസില്‍ പരാതിപ്പെടുകയും തുടര്‍ന്ന് ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കുകയായിരുന്നു. ഏകദേശം 150-ല്‍പരം വ്യക്തികളില്‍ നിന്നും 20,000 രൂപമുതല്‍ 1,35,000 രൂപ വരെ ഇവര്‍ വാങ്ങിയതായി പരാതിയില്‍ പറയുന്നു. ഇവരില്‍ നിന്ന് പണം വാങ്ങി ഒരുമാസത്തിനകം സിങ്കപ്പൂര് എത്തിച്ചേരണമെന്ന ഉടമ്പടികരാറില്‍ വിസിറ്റിങ് വിസയും നല്‍കി. മൂന്നുമാസം കഴിഞ്ഞിട്ടും സിംഗപ്പൂരിലേക്ക് പുറപ്പടേണ്ട ദിവസങ്ങള്‍ പലതും മാറ്റി പറഞ്ഞത് പണംനല്‍കിയവരില്‍ സംശയം ഉണ്ടാക്കുകയും ഇവര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു.

More Citizen News - Thiruvananthapuram