അങ്കണവാടിക്ക് സൗജന്യമായി സ്ഥലം നല്‍കി

Posted on: 13 Sep 2015മണമ്പൂര്‍: മണമ്പൂര്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ ഗുരുനഗറില്‍ അങ്കണവാടി കെട്ടിടം നിര്‍മ്മിക്കുന്നതിന് സ്ഥലം സൗജന്യമായി നല്‍കി വീട്ടമ്മ മാതൃകയായി. മണമ്പൂര്‍ ശ്രീധരഭവനില്‍ ഭദ്രാകുമാരി അമ്മയാണ് കുരുന്നുകള്‍ക്ക് പഠനസൗകര്യമൊരുക്കാന്‍ മൂന്ന് സെന്റ് സ്ഥലം നല്‍കിയത്.
പ്രദേശവാസികളുടെ ദീര്‍ഘനാളായുള്ള ആവശ്യമായിരുന്നു അങ്കണവാടിക്ക് സ്വന്തമായുള്ള കെട്ടിടം. ഭൂമി ലഭിച്ചതിനാല്‍ പഞ്ചായത്ത് സഹായത്തോടെയുള്ള കെട്ടിട നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. രണ്ട് ഘട്ടങ്ങളായി എട്ടുലക്ഷം രൂപയാണ് നിര്‍മ്മാണത്തിനായി അനുവദിച്ചത്.
ഭര്‍ത്താവ് ശ്രീധരപിള്ളയുടെയും മകന്‍ വിജയകുമാറിന്റെയും സ്മരണ നിലനിര്‍ത്താനാണ് ഭൂമി സൗജന്യമായി നല്‍കിയതെന്ന് ഭദ്രാകുമാരി അമ്മ പറഞ്ഞു.

More Citizen News - Thiruvananthapuram