സ്‌കൂളിന് മുന്നിലെ കടയില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു

Posted on: 13 Sep 2015വെഞ്ഞാറമൂട്: വെഞ്ഞാറമൂട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലെ കടയില്‍ നിന്ന് ഒന്നര ലക്ഷം രൂപയുടെ നിരോധിത ഉത്പന്നങ്ങള്‍ പോലീസ് പിടിച്ചെടുത്തു. കടയുടമ ഉദയനെ പോലീസ് അറസ്റ്റ് ചെയ്തു.
വെഞ്ഞാറമൂട് സി.ഐ. പ്രതീപ്കുമാറിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. റിയാസ് രാജയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിലാണ് ഇത്രയും വലിയ പുകയില ഉത്പന്ന ശേഖരം പിടികൂടിയത്. കടയുടെ മുകളിലാണ് സാധനം സൂക്ഷിച്ചിരുന്നത്. 3500 പാക്കറ്റ് പുകയില ഉത്പന്നങ്ങള്‍ ഉണ്ടായിരുന്നു
പോത്തന്‍കോട്, കല്ലറ, പുല്ലമ്പാറ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ചില്ലറ വില്പന നടത്തുന്ന കടകളില്‍ കൊടുക്കുന്നതിനാണ് ഇത് സൂക്ഷിച്ചിരുന്നതെന്നും പോലീസ് പറഞ്ഞു.
പുകയില ഉത്പന്നങ്ങള്‍ പോലീസ് കത്തിച്ചുകളഞ്ഞു.

More Citizen News - Thiruvananthapuram