വിവാഹ സംഘത്തിലെ കാര്‍ കുഴിയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്

Posted on: 13 Sep 2015വെഞ്ഞാറമൂട്: വിവാഹ സംഘത്തിനൊപ്പം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് രണ്ട് വീഡിയോ ഗ്രാഫര്‍മാര്‍ക്ക് പരിക്കുപറ്റി.
പേരുമല സ്വദേശി ശ്യാം, പോത്തന്‍കോട് സ്വദേശി സജിത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ശനിയാഴ്ച പേരുമല ആലുവിള െവച്ചായിരുന്നു സംഭവം.
എതിരേ അമിതവേഗത്തില്‍ വന്ന കാറിലിടിക്കാതിരിക്കാന്‍ മാറുന്നതിനിടെ 20 അടി താഴ്ചയുള്ള കുഴിയിലേക്ക് തലകുത്തി മറിയുകയായിരുന്നു
പരിക്കേറ്റവരെ ഗോകുലം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

More Citizen News - Thiruvananthapuram