കളിമണ്‍ ഖനന സ്ഥലത്തിന് സമീപത്തെ പുരയിടം ഇടിഞ്ഞുതാഴ്ന്നു

Posted on: 13 Sep 2015ചിറയിന്‍കീഴ്: അഴൂര്‍ ചിലമ്പിലിന് സമീപം 15 സെന്റോളം വസ്തു ഇടിഞ്ഞുതാണു. സ്വകാര്യ ഖനന ഫാക്ടറിക്ക് സമീപത്തെ സ്വകാര്യ പുരയിടമാണ് വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെ താഴ്ന്നത്. ഇതിന് സമീപത്തെ രാമചന്ദ്രന്‍ നായര്‍ എന്നയാളിന്റെ വസ്തുവും ഇടിഞ്ഞുവീണു. ഇതേത്തുടര്‍ന്ന് ചിറയിന്‍കീഴ് പോലീസും നാട്ടുകാരും സ്ഥലത്തെത്തി രാമചന്ദ്രന്‍ നായരെയും കുടുംബത്തെയും ബന്ധുവീട്ടിലേക്ക് മാറ്റി.
കളിമണ്‍ ഖനന ഫാക്ടറിക്ക് സമീപം കെട്ടിനിന്ന വെള്ളം ഒലിച്ചുപോകാതിരുന്നത് കാരണം പുരയിടം നേരത്തെ കുതിര്‍ന്നിരുന്നു. രാത്രിയോടെ മൊത്തത്തില്‍ നിലം ഇടിഞ്ഞുതാഴ്ന്നു. സംഭവസ്ഥലം വി.ശശി എം.എല്‍.എ., അഴൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. വി.ജോയി തുടങ്ങിയവര്‍ സന്ദര്‍ശിച്ചു.

More Citizen News - Thiruvananthapuram