രോഗികളായ അമ്മയും അമ്മൂമ്മയും വീട്ടില്‍; ആശുപത്രിയില്‍ ചികിത്സ വഴിമുട്ടി അജു

Posted on: 13 Sep 2015വിതുര: വി.എച്ച്.എസ്.ഇ. സംഭവത്തിനു പിന്നാലെ തൊട്ടടുത്ത് വിതുര യു.പി. സ്‌കൂളിലും അക്രമം. ഇവിടെ ക്ലാസ്മുറിയുടെ കുറ്റി തകര്‍ത്ത് ഉള്ളില്‍ കയറുകയും സ്‌കൂളിലെ തെങ്ങില്‍നിന്ന് കരിക്ക് മോഷ്ടിക്കുകയും ചെയ്തു. വി.എച്ച്.എസ്.ഇ.യിലെ അക്രമം നടന്ന് ഒരാഴ്ച തികഞ്ഞ ശനിയാഴ്ച പകലാണ് യു.പി.എസ്സിലെ സംഭവം.
അവധി ദിവസമായതിനാല്‍ സ്‌കൂളില്‍ പെയിന്റിങ് നടക്കുകയായിരുന്നു. തൊട്ടടുത്ത് ഹൈസ്‌കൂളില്‍ നിന്നുള്ള ചില വിദ്യാര്‍ഥികളാണ് അതിക്രമിച്ചു കയറിയതെന്ന് പെയിന്റര്‍മാര്‍ പറയുന്നു. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പ്രഥമാധ്യാപിക വിതുര പോലീസില്‍ പരാതിപ്പെട്ടു. പോലീസ് സ്‌കൂളിലെത്തി പരിശോധന നടത്തി. മോഷ്ടിച്ച കരിക്കുകള്‍ പൊട്ടിച്ച് കുടിച്ചശേഷം തെങ്ങിന്‍ചുവട്ടില്‍ ഇട്ടിട്ടുണ്ട്.

വിതുര:
അപസ്മാര രോഗബാധിതനെങ്കിലും ചെറിയ ജോലിയിലൂടെ ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിച്ച യുവാവിന് വീണ്ടും ദുരിതം. ആനപ്പാറ ഹൈസ്‌കൂളിലെ താത്കാലിക ജീവനക്കാരന്‍ മുല്ലച്ചിറ അജു ഭവനില്‍ അജു (27)വാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സ വഴിമുട്ടിയ അവസ്ഥയില്‍ കഴിയുന്നത്. മൂന്ന് ദിവസം മുമ്പ് വീട്ടിലെ തൂണ് വീണ് കാലിലെ എല്ല് തകര്‍ന്ന അജുവിന് അടിയന്തര ശസ്ത്രക്രിയ പോലും നടത്താനായില്ല. രോഗികളായ അമ്മയും അമ്മൂമ്മയും മാത്രമാണ് അജുവിന്റെ വീട്ടിലുള്ളത്.
സ്‌കൂള്‍ അധികൃതരുടെയും ബന്ധുക്കളില്‍ ചിലരുടെയും സഹായം കൊണ്ടാണ് അജുവിനെ ആശുപത്രിയില്‍ എത്തിച്ചതും മൂന്നു ദിവസത്തെ ചികിത്സയ്ക്ക് പണം കണ്ടെത്തിയതും. ഇവരില്‍ ചിലരാണ് മെഡിക്കല്‍ കോളേജില്‍ കൂടെ നില്‍ക്കുന്നത്. അപസ്മാരം ഇടയ്ക്കിടെയുള്ളതിനാല്‍ ശസ്ത്രക്രിയയും മറ്റും എളുപ്പം നടക്കില്ലെന്നും ചികിത്സ നീളുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
അജുവിന്റെ അമ്മ വനജകുമാരിയുടെ വിധവാ പെന്‍ഷന്‍ മാത്രമാണ് കുടുംബത്തിന്റെ ഏകവരുമാനം. അജു ഈയിടെയാണ് സ്‌കൂളില്‍ താത്കാലിക ജോലിക്ക് കയറിയത്. ആശുപത്രിയില്‍ച്ചെന്ന് മകനെ കാണാന്‍പോലും കഴിയാത്ത തങ്ങള്‍ അവന്റെ ചികിത്സാച്ചെലവ് എങ്ങനെ കണ്ടെത്തുമെന്ന് അമ്മയും അമ്മൂമ്മയും ചോദിക്കുന്നു.

More Citizen News - Thiruvananthapuram