വാഹനാപകടത്തില്‍പ്പെട്ട് മരിച്ചയാളുടെ അവയവങ്ങള്‍ ദാനം ചെയ്തു

Posted on: 13 Sep 2015തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ അവയവങ്ങള്‍ ദാനം ചെയ്തു. റിട്ട.പൊതുമരാമത്ത് ഉദ്യോഗസ്ഥന്‍ പൗഡിക്കോണം വട്ടവിള ശ്രീകൃഷ്ണപുരം പ്രണവത്തില്‍ സോമന്‍പിള്ള(65)യുടെ അവയവങ്ങളാണ് ദാനം ചെയ്യാന്‍ ബന്ധുക്കള്‍ തീരുമാനിച്ചത്.
ബുധനാഴ്ച രാത്രിയില്‍ പുലയനാര്‍കോട്ടയിലെ മകന്റെ മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റിലേക്ക് സ്‌കൂട്ടറില്‍ പോകുമ്പോഴാണ് സോമന്‍പിള്ളയെ എതിരെ വന്ന വാഹനം ഇടിച്ച് തെറിപ്പിച്ചത്. വാഹനം നിര്‍ത്താതെ ഓടിച്ചുപോയി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സോമന്‍പിള്ളയെ മെഡിക്കല്‍കോളേജ് ആശുപത്രിയിലും തുടര്‍ന്ന് കിംസ് ആശുപത്രിയിലേക്കും മാറ്റി. മസ്തിഷ്‌ക മരണം ഉറപ്പാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചത്. ഭാര്യ: ശ്യാമള അമ്മ (റിട്ട. അധ്യാപിക). മക്കള്‍: പ്രേം, പ്രീത. മരുമക്കള്‍: ബിജു (സി.ആര്‍.പി.എഫ്.), വീണ. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ഞായറാഴ്ച വൈകുന്നേരം ശാന്തികവാടത്തില്‍ ശവസംസ്‌കാരം നടക്കും.

More Citizen News - Thiruvananthapuram