പാറശ്ശാലയില്‍ അഞ്ച് കുട്ടിമോഷ്ടാക്കള്‍ അറസ്റ്റില്‍

Posted on: 13 Sep 2015മൂന്ന് ബൈക്കുകള്‍ മോഷ്ടിച്ചു


നെയ്യാറ്റിന്‍കര:
ബൈക്കുകള്‍ മോഷ്ടിച്ച അഞ്ച് കുട്ടിമോഷ്ടാക്കളെ പാറശ്ശാല പോലീസ് പിടികൂടി. ഈ സംഘം മോഷ്ടിച്ച മൂന്ന് ബൈക്കുകള്‍ പോലീസ് കണ്ടെടുത്തു.
പോലീസ് പിടിയിലായവര്‍ പ്ലസ് വണ്ണിനും പ്ലസ് ടുവിനും പഠിക്കുന്നവരാണ്. പാറശ്ശാല പോലീസ് സ്റ്റേഷന് സമീപത്തെ വീട്ടില്‍ നിന്നും കളിയിക്കാവിള ഫെഡറല്‍ ബാങ്കിന് മുന്നില്‍ നിന്നും ചെങ്കവിളയില്‍ നിന്നും പ്രതികള്‍ ബൈക്കുകള്‍ മോഷ്ടിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.
മോഷണ ബൈക്കുകള്‍ വില്‍ക്കാനായി പരശുവയ്ക്കലിന് സമീപം ഒളിപ്പിച്ചിരുന്നു. വഞ്ചിയൂര്‍ സ്വദേശി സെല്‍വരാജ്, ചെങ്കവിള സ്വദേശി ജയന്‍, ആലംപാറ സ്വദേശി സ്റ്റീഫന്‍രാജ് എന്നിവരുടെ ബൈക്കുകളാണ് പ്രതികള്‍ മോഷ്ടിച്ചത്. പ്രതികളെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. പാറശ്ശാല സി.ഐ. എസ്.ചന്ദ്രകുമാര്‍, എസ്.ഐ. ബിജുകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

More Citizen News - Thiruvananthapuram