സമരസമിതി രൂപവത്കരിച്ചു

Posted on: 13 Sep 2015വെള്ളറട: വെള്ളറട ഗ്രാമപ്പഞ്ചായത്തില്‍ സ്വകാര്യ ഏജന്‍സി ആരംഭിച്ച ജൈവ കോഴി പദ്ധതിയിലൂടെ നിരവധി ഗുണഭോക്താക്കളെ കബളിപ്പിച്ച സംഭവത്തില്‍ പ്രതിേഷധം ശക്തമായി. ഗുണഭോക്താക്കള്‍ക്ക് നീതി ലഭിക്കണമെന്നും, ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നാട്ടുകാര്‍ സംഘടിച്ച് സമരസമിതി രൂപവത്കരിച്ചു.
ഗ്രാമപ്പഞ്ചായത്തിലെ മണത്തോട്ടം, ആറാട്ടുകുഴി വാര്‍ഡുകളിലെ 72ഓളം ഗുണഭോക്താക്കളാണ് കബളിപ്പിക്കലിന് ഇരയായത്. ഒറ്റശേഖരമംഗലം കേന്ദ്രമാക്കിയ സ്വകാര്യഏജന്‍സിയും പൗഡിക്കോണം സ്വദേശിയും അടൂരിലുള്ള നോഡല്‍ ഏജന്‍സിയുമാണ് തട്ടിപ്പിന് പിന്നിലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് പദ്ധതി തുടങ്ങിയത്. ഗുണഭോക്താക്കളുടെ പേരിലുള്ള 50000 രൂപ ബാങ്ക് വായ്പ ഏജന്‍സി കൈക്കലാക്കിയശേഷം പകുതി വിലവരുന്ന സാധനസാമഗ്രികള്‍ വിതരണം ചെയ്താണ് പദ്ധതി ആരംഭിച്ചതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
പിന്നിട് നേരത്തെ നല്‍കിയിരുന്ന ഉറപ്പുകളൊന്നും അവര്‍ പാലിച്ചില്ലെന്നും മുട്ട ശേഖരിക്കുന്നതും, ജൈവതീറ്റ നല്‍കുന്നതും ഏജന്‍സി നിര്‍ത്തിയതായും ഗുണഭോക്താക്കള്‍ ആരോപിക്കുന്നു. ഇതോടെയാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്. സമാനമായ തരത്തില്‍ ഇതേ പദ്ധതി മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും ഇതോടെ പാളി. സമരസമിതി ഭാരവാഹികള്‍: മണികണ്ഠന്‍ (ചെയര്‍മാന്‍), പ്രസന്നന്‍ (വൈ.ചെയര്‍മാന്‍), അയ്യപ്പന്‍ (ജനറല്‍ കണ്‍വീനര്‍).

More Citizen News - Thiruvananthapuram