വയലാ വാസുദേവന്‍പിള്ളയെ അനുസ്മരിച്ചു

Posted on: 13 Sep 2015തിരുവനന്തപുരം: നാടകകൃത്തും സംവിധായകനുമായിരുന്ന ഡോ. വയലാ വാസുദേവന്‍പിള്ളയുടെ നാലാം ചരമവാര്‍ഷികം ആചരിച്ചു. അനുസ്മരണ സെമിനാര്‍, വയലാ നാടകത്തിന്റെ രംഗാവിഷ്‌കരണം എന്നിവ നടന്നു.
ഡോ. എ.നീലലോഹിതദാസ് അധ്യക്ഷനായി. വയലായുടെ ഭാര്യ വത്സല വാസുദേവന്‍പിള്ള നിലവിളക്ക് തെളിച്ചു. ഡോ. സി.ജി.രാജേന്ദ്രബാബു, പിരപ്പന്‍കോട് മുരളി, ഡോ. പോള്‍മണലില്‍, ഡോ. രാജാവാര്യര്‍, അജിത് വെണ്ണിയൂര്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram