ജില്ലയില്‍ എല്ലായിടത്തും സി.സി.ടി.വി. കാമറ സ്ഥാപിക്കും - വ്യാപാരി വ്യവസായി ഏകോപനസമിതി

Posted on: 13 Sep 2015തിരുവനന്തപുരം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ കമ്മിറ്റിയോഗം ചേര്‍ന്ന് ജില്ലയിലുടനീളം സി.സി.ടി.വി. കാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും പ്രയോജനപ്രദമായ രീതിയിലാണ് കാമറ സ്ഥാപിക്കുന്നത്. അതത് പ്രദേശത്തെ ഏകോപനസമിതി യൂണിറ്റുകളാണ് ഇതിന്റെ മുഴുവന്‍ ചെലവുകളും വഹിക്കുന്നത്. മോണിറ്റര്‍ സംവിധാനം ഏകോപനസമിതി ഓഫീസിലും അടുത്തുള്ള പോലീസ് സ്റ്റേഷനിലും നല്‍കും.
പെരിങ്ങമ്മല രാമചന്ദ്രന്‍ അധ്യക്ഷനായി. ഡി.ജി.പി. സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഐ.ജി. മനോജ് എബ്രഹാം പദ്ധതി വിശദീകരിച്ചു. ജില്ലാതല ഉദ്ഘാടനം ഏതാനും ദിവസങ്ങള്‍ക്കകം കിളിമാനൂരില്‍ കാമറകള്‍ സ്ഥാപിച്ച് നടത്തും. േയാഗത്തില്‍ ജില്ലാ ജനറല്‍സെക്രട്ടറി വൈ.വിജയന്‍, ട്രഷറര്‍ ധനീഷ് ചന്ദ്രന്‍, ജോഷി ബാസു, വെള്ളറട രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram