മാറനല്ലൂരില്‍ വികസനോത്സവം

Posted on: 13 Sep 2015മാറനല്ലൂര്‍: പൊതുശ്മശാനം എന്ന ആശയം യാഥാര്‍ഥ്യമാക്കി മാറനല്ലൂര്‍ പഞ്ചായത്ത് വികസനോത്സവം സംഘടിപ്പിക്കുന്നു. തിങ്കളാഴ്ച വൈകീട്ട് നാലിന് മാറനല്ലൂര്‍ ജങ്ഷനില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ വികസനോത്സവത്തിന്റെ ഉദ്ഘാടനവും വൈദ്യുത ശ്മശാനത്തിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കും. സ്​പീക്കര്‍ എന്‍.ശക്തന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കുടുംബശ്രീ സി.ഡി.എസ്.വാര്‍ഷികം ഡോ. എ.സമ്പത്ത് എം.പി.യും ഉദ്ഘാടനം ചെയ്യുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എന്‍.ഭാസുരാംഗന്‍ അറിയിച്ചു.
കേരളോത്സവ വിജയികള്‍ക്ക് സമ്മാനദാനം, കുടുംബശ്രീ ബാലസഭാ മത്സര വിജയികള്‍ക്ക് സമ്മാനദാനം, മാറനല്ലൂര്‍ ടൗണ്‍ ഡെവലപ്‌മെന്റ് അസോസിയേഷന്‍ ജങ്ഷനില്‍ സ്ഥാപിക്കുന്ന സി.സി.ടി.വി. കാമറയുടെ ഉദ്ഘാടനം എന്നിവ വികസനോത്സവത്തില്‍ നടക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു.

More Citizen News - Thiruvananthapuram