അപകടത്തില്‍ പരിക്കേറ്റ ബിനുവിന് നാട്ടുകാരുടെ സഹായശേഖരണം

Posted on: 13 Sep 2015തിരുവനന്തപുരം: വാഹനാപകടത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആറ്റിന്‍കുഴി ശാന്തിനഗര്‍ പുത്തന്‍വീട്ടില്‍ ബി.ബിനുവിന് നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാസഹായം ശേഖരിക്കുന്നു. കഴിഞ്ഞ മാസം 13ന് രാത്രി ആറ്റിന്‍കുഴി പള്ളിനടയ്ക്കടുത്താണ് അപകടമുണ്ടായത്. ടെക്‌നോപാര്‍ക്കില്‍ കരാര്‍ ജോലിക്കാരനായ ബിനു ബൈക്കില്‍ വരുമ്പോള്‍ എതിരെവന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ച ബിനുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. ഇടയ്ക്ക് വെന്റിലേറ്ററിലായിരുന്ന ബിനുവിനെ രണ്ടാഴ്ച മുമ്പ് വാര്‍ഡിലേക്ക് മാറ്റി. ചികിത്സയ്ക്കും മറ്റുമായി അഞ്ചു ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ഡോക്ടര്‍ അറിയിച്ചത്. നിര്‍ധന കുടുംബാംഗമായതിനാല്‍ നാട്ടുകാര്‍ ധനശേഖരണത്തിന് മുന്‍കൈയെടുക്കുകയായിരുന്നു. ജി.അജിത്കുമാര്‍, ബേബിലാല്‍ എന്നിവരുടെ നേതൃത്വത്തിലാണ് സഹായം ശേഖരിക്കുന്നത്. എസ്.ബി.ടിയുടെ കഴക്കൂട്ടം ബ്രാഞ്ചിലെ 67082008803 എന്ന എസ്.ബി. അക്കൗണ്ടില്‍ പണം അയക്കാം. ഐ.എഫ്.സി കോഡ് SBTR0000445.

More Citizen News - Thiruvananthapuram