ആനപ്പാറ ദേവാലയത്തില്‍ തിരുനാള്‍

Posted on: 13 Sep 2015വെള്ളറട: ആനപ്പാറ ഹോളിക്രോസ് ദേവാലയത്തില്‍ ഇടവക തിരുനാള്‍ ആഘോഷവും വചനാഭിഷേകധ്യാനവും ഞായറാഴ്ച തുടങ്ങി 20ന് സമാപിക്കും. തിരുനാള്‍ ദിവസങ്ങളില്‍ ബൈബിള്‍ പാരായണം, ജപമാല, ലിറ്റിനി, ദിവ്യബലി എന്നിവ ഉണ്ടായിരിക്കും.
13ന് വൈകീട്ട് മൂന്നിന് മേഖലാ വിളംബരഘോഷയാത്ര, തുടര്‍ന്ന് കൊടിയേറ്റ്. 18ന് വൈകീട്ട് ദിവ്യകാരുണ്യപ്രദക്ഷിണം, രാത്രി 7.30ന് ഡാന്‍സ്‌ഫെസ്റ്റ്. 20ന് രാവിലെ 9.30ന് തിരുനാള്‍ സമാപന ദിവ്യബലിയും പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും. മോണ്‍ ജി.ക്രിസ്തുദാസ് കാര്‍മികത്വം വഹിക്കും, തുടര്‍ന്ന് വചനപ്രഘോഷണവും സ്‌നേഹവിരുന്നും, 4.30ന് ബൈബിള്‍ പാരായണ സമാപന ശുശ്രൂഷ, തുടര്‍ന്ന് പെന്‍ഷന്‍ വിതരണം, ആദരിക്കല്‍, സാധുസഹായഫണ്ട് വിതരണം, ആറിന് ഭക്തി ഗാനമേള, കൊടിയിറക്ക്, രാത്രി 7.30ന് നാടകം.

More Citizen News - Thiruvananthapuram