മാവറവിളയില്‍ റോഡ് ഉപരോധിച്ചു

Posted on: 13 Sep 2015തിരുവട്ടാര്‍: കുഴി നിറഞ്ഞ റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മാവറവിളയില്‍ റോഡ് ഉപരോധിച്ചു. ശനിയാഴ്ച രാവിലെ 10 മുതലാണ് ഉപരോധം നടത്തിയത്. വേര്‍ക്കിളമ്പി-ചിത്തരംകോട് റോഡിലെ കുഴികളില്‍ ബൈക്ക് യാത്രക്കാരും മറ്റും അപകടത്തില്‍പ്പെടുന്നുണ്ട്.
ഡി.എം.ഡി.കെ. ജില്ലാസെക്രട്ടറി ജഗന്നാഥന്റെ നേതൃത്വത്തില്‍ നൂറോളം പേര്‍ സമരത്തില്‍ പങ്കെടുത്തു. മുന്‍ എം.എല്‍.എ. ലീമാറോസ്, പുഷ്പലീല എം.എല്‍.എ. എന്നിവരും ഉപരോധത്തില്‍ പങ്കെടുത്തു. തക്കല ഇന്‍സ്‌പെക്ടര്‍ ചാര്‍ലസും ഹൈവേ അധികൃതരും സമരക്കാരുമായി ചര്‍ച്ച നടത്തി. റോഡ് നവീകരണം തിങ്കളാഴ്ച തുടങ്ങാമെന്ന ഉറപ്പിന്മേല്‍ സമരം പിന്‍വലിച്ചു.

More Citizen News - Thiruvananthapuram