നഗരസഭാംഗങ്ങള്‍ക്ക് ആദരം

Posted on: 12 Sep 2015തിരുവനന്തപുരം: ഒമ്പത് ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ തിരുവനന്തപുരം കോര്‍പ്പറേഷന് നഗരവികസന പൗരസമിതിയുടെ നേതൃത്വത്തില്‍ ആദരം. വെള്ളിയാഴ്ച വൈകീട്ട് ഗാന്ധിപാര്‍ക്കിലായിരുന്നു സ്വീകരണം. സ്വീകരണ സമ്മേളനത്തിന്റെ ഭാഗമായി പ്രസ് ക്ലബ് പരിസരത്ത് നിന്ന് ഘോഷയാത്ര ആരംഭിച്ചു. നഗരവാസികളും റസിഡന്റ്‌സ് അസോസിയേഷനുകളും തൊഴിലാളികളും വിദ്യാര്‍ഥികളും കുടുംബശ്രീ അംഗങ്ങളും കലാ-സാംസ്‌കാരിക പ്രവര്‍ത്തകരും കായികതാരങ്ങളും ഉള്‍പ്പെടെ പങ്കെടുത്തു.
സമ്മേളനം കവയിത്രി സുഗതകുമാരി ഉദ്ഘാടനം ചെയ്തു. പൗരസമിതി ചെയര്‍മാന്‍ ജി.ശങ്കര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മേയര്‍ കെ.ചന്ദ്രികയെയും മുന്‍ മേയര്‍മാരായ വി.ശിവന്‍കുട്ടി എം.എല്‍.എ., സി.ജയന്‍ബാബു എന്നിവരെയും കൗണ്‍സിലര്‍മാരെയും നഗരസഭയിലെ ശുചിത്വ തൊഴിലാളികളെയും ആദരിച്ചു. ടി.എന്‍.സീമ എം.പി., വി.ശിവന്‍കുട്ടി എം.എല്‍.എ., സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം എം.വിജയകുമാര്‍, സാംസ്‌കാരിക പ്രവര്‍ത്തകരായ ശ്രീകുമാരന്‍ തമ്പി, പഴവിള രമേശന്‍, ഡോ. എസ്.വി. വേണുഗോപന്‍നായര്‍, നീലമ്പേരൂര്‍ മധുസൂദനന്‍നായര്‍, പെരുമ്പുഴ ഗോപാലകൃഷ്ണന്‍, വി.എന്‍. മുരളി, കാട്ടാക്കട മുരുകന്‍, വിനോദ് വൈശാഖി, കാരയ്ക്കാമണ്ഡപം വിജയകുമാര്‍, കെ.എന്‍.ഗംഗാധരന്‍, ബിജു ബാലകൃഷ്ണന്‍, കാര്യവട്ടം ശ്രീകണ്ഠന്‍ നായര്‍, ആര്‍.പാര്‍വതിദേവി, ജയചന്ദ്രന്‍ കടമ്പാട്, കരമന ഹരി തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram