കോണ്‍ക്രീറ്റിങ് പൂര്‍ണമായില്ല: വിതുര ബസ്സ്‌റ്റേഷനില്‍ ചെളിക്കെട്ട്‌

Posted on: 12 Sep 2015വിതുര: ഡിപ്പോ യാര്‍ഡ് കോണ്‍ക്രീറ്റിങ് നടത്തിയതിന് മൂന്നുമാസം മുമ്പ് ഉദ്ഘാടനം നടന്ന കെ.എസ്.ആര്‍.ടി.സി. വിതുര ബസ്സ്‌റ്റേഷനില്‍ ചെളിക്കെട്ട്. കോണ്‍ക്രീറ്റ് ചെയ്യാത്ത ഭാഗങ്ങളാണ് ചെളിയില്‍ മുങ്ങിയത്. പൊതുജനങ്ങള്‍ക്കായുള്ള ശൗചാലയത്തിന്റെ മുന്‍വശവും ഇതിലുള്‍പ്പെടും. ഇതുകാരണം ശൗചാലയത്തിലേക്ക് പോകാന്‍ കഴിയുന്നില്ല.
കോണ്‍ക്രീറ്റിങ് നടക്കാത്ത ഭാഗങ്ങളെല്ലാം ചെളിയായെങ്കിലും ശൗചാലയ പരിസരമാണ് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നത്. ഇതുവരെ പ്രവര്‍ത്തനം തുടങ്ങാത്ത ഡീസല്‍പമ്പും ചെളിയാല്‍ ചുറ്റപ്പെട്ടു കഴിഞ്ഞു. കൊതുക് ശല്യവും ഇരട്ടിയായി.
ചെളിക്കെട്ടും സ്റ്റാഫ് റൂമിന്റെ ശോചനീയാവസ്ഥയും അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എല്ലാവരുടെയും ഒപ്പുശേഖരിച്ച് മെമ്മോറാണ്ടം തയ്യാറാക്കുകയാണ് ജീവനക്കാര്‍. ഇത് കെ.എസ്.ആര്‍.ടി.സി. മാനേജിങ് ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുമെന്ന് സംഘടനാ പ്രതിനിധികള്‍ അറിയിച്ചു.

More Citizen News - Thiruvananthapuram