കുന്നിക്കോട് വളവില്‍ കോഴിമാലിന്യം വലിച്ചെറിയുന്നു; താമസക്കാര്‍ ദുരിതത്തില്‍

Posted on: 12 Sep 2015വെഞ്ഞാറമൂട്: തേമ്പാമ്മൂട് കുന്നിക്കോട് വളവില്‍ കോഴിമാലിന്യം വലിച്ചെറിയുന്നു. ഈ പ്രദേശത്തുള്ള താമസക്കാര്‍ കടുത്ത ദുരിതമാണ് അനുഭവിക്കുന്നത്.
രാത്രി സമയത്ത് ചാക്കുകളില്‍ കെട്ടിയാണ് കോഴിമാലിന്യം റോഡ് വശത്ത് കൊണ്ടിടുന്നത്. പിറ്റേന്ന് തെരുവുനായ്ക്കളും കാക്കകളും അഴുകിയ മാംസം വലിച്ചെടുത്ത് വീട്ടുമുറ്റത്തും കിണറുകളിലും ഇടുന്നു. ഇതുവഴിയാണ് സ്‌കൂള്‍ വിദ്യാര്‍ഥികളും പഠിക്കാനായി എത്തുന്നത്.
ഉള്‍പ്രദേശമായതുകൊണ്ട് രാത്രി പോലീസ് പട്രോളിങ്ങും കുറവാണ്. ഈ സാഹചര്യം മുതലെടുത്താണ് മാലിന്യ സംസ്‌കരണ സംവിധാനമില്ലാത്ത കോഴി ഫാമുകള്‍ കോഴിമാലിന്യം ഇവിടെക്കൊണ്ടിടുന്നത്.
രാത്രിസമയത്ത് പോലീസ് വാഹന പരിശോധന നടത്തണമെന്നും പഞ്ചായത്ത് ഈ ഭാഗത്ത് കാമറ സ്ഥാപിക്കണമെന്നും ആവശ്യം ഉയരുന്നു.

More Citizen News - Thiruvananthapuram