സ്‌കൂളില്‍ പോകുകയായിരുന്ന കുട്ടിക്കുനേരെ അതിക്രമത്തിന് ശ്രമം

Posted on: 12 Sep 2015വെമ്പായം: കൈയില്‍ കടന്നുപിടിച്ച മൂവര്‍ സംഘത്തില്‍നിന്ന് ഭയന്നോടി റോഡരികില്‍ കുഴഞ്ഞുവീണ വിദ്യാര്‍ഥിനിയെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. രാവിലെ 8.30ന് വേറ്റിനാട് ചിറക്കോണത്താണ് സംഭവം. സ്‌കൂളിലേക്ക് പോകുകയായിരുന്ന പതിനൊന്നുകാരിയെയാണ് അജ്ഞാതരായ മൂന്നംഗ സംഘം കൈയില്‍ കടന്നുപിടിച്ചത്. കുതറിയോടാന്‍ ശ്രമിച്ചപ്പോള്‍ എന്തോ ഉപകരണം ഉപയോഗിച്ച് കൈയില്‍ വരഞ്ഞുവെന്നും തുടര്‍ന്ന് ഓടി രക്ഷപ്പെടുകയായിരുന്നുവെന്നും കുട്ടി പോലീസിനോട് പറഞ്ഞു. ഇവരുടെ സമീപത്തായി ഒരു ചുവന്ന കാര്‍ ഉണ്ടായിരുന്നതായും സംഘത്തെ കണ്ടാല്‍ തിരിച്ചറിയാമെന്നും കുട്ടി പറഞ്ഞതായി പോലീസ് പറയുന്നു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാകര്‍ത്താക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചുവെന്ന് വട്ടപ്പാറ എസ്.ഐ. ഇന്ദ്രരാജ് പറഞ്ഞു.

More Citizen News - Thiruvananthapuram