ഡോക്ടര്‍മാരുടെ സമരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിച്ചു

Posted on: 12 Sep 2015നെടുമങ്ങാട് : ഡോക്ടര്‍മാരുടെ സമരം കാരണം നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗം മാത്രം പ്രവര്‍ത്തിച്ചു. അത്യാഹിത വിഭാഗത്തിലെത്തിയ അഞ്ച് ഡോക്ടര്‍മാര്‍ ഒ.പി.യിലെത്തിയ രോഗികളെ പരിശോധിച്ചു. മുന്നൂറിലധികം രോഗികള്‍ ഒ.പി.യിലെത്തിയിരുന്നു. അഞ്ച് ഡോക്ടര്‍മാരാണ് അത്യാഹിത വിഭാഗത്തില്‍ ജോലിക്കെത്തിയത്. പതിനഞ്ചോളം ഡോക്ടര്‍മാര്‍ എത്തിയില്ല. ജില്ലാ ആശുപത്രിയില്‍ സ്‌പെഷ്യാലിറ്റി വിഭാഗമൊന്നും പ്രവര്‍ത്തിച്ചില്ല. രോഗികള്‍ അല്പം ബുദ്ധിമുട്ടിയെങ്കിലും മുഴുവന്‍ പേരെയും പരിശോധിക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറായി.
എന്നാല്‍ ഐ.പി. വിഭാഗത്തിലെ രോഗികള്‍ക്കുള്ള പതിവ് പരിശോധനകള്‍ നടന്നില്ല.

More Citizen News - Thiruvananthapuram