കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോയും വാണിജ്യ സമുച്ചയ പരിസരവും അക്രമികളുടെയും ലഹരി കച്ചവടക്കാരുടെയും താവളം

Posted on: 12 Sep 2015കാട്ടാക്കട: കെ.എസ്.ആര്‍.ടി.സി. ബസ് ഡിപ്പോയും വാണിജ്യ സമുച്ചയ പരിസരവും അക്രമികളുടെയും ലഹരി കച്ചവടക്കാരുടെയും താവളം ആകുന്നു. അടിപിടി പതിവായതോടെ യാത്രക്കാര്‍ ഭീതിയില്‍.
ഇക്കഴിഞ്ഞ ദിവസം വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിഞ്ഞു നടത്തിയ അടിപിടി മണിക്കൂറോളം യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി. അടിപിടി നടക്കുന്നു എന്ന് അറിയിച്ചിട്ടും പോലീസ് എത്താന്‍ വൈകിയതായി യാത്രക്കാര്‍ പറഞ്ഞു. പഴയ കെട്ടിടത്തില്‍ ഡിപ്പോയ്ക്കുള്ളിലെ പോലീസ് എയ്ഡ് പോസ്റ്റ് പ്രവര്‍ത്തനം നിലച്ചത് അക്രമികള്‍ക്ക് സഹായം ആകുന്നതായി യാത്രക്കാര്‍ പരാതിപ്പെടുന്നു. അടിപിടിയും അക്രമവും സ്ത്രീകളെ ശല്ല്യം ചെയ്യുന്നതും ചോദ്യം ചെയ്യുന്നവരെ ൈകയേറ്റം ചെയ്യുന്നതായും പരാതിയുണ്ട്. വാണിജ്യ സമുച്ചയത്തിലെ ഇടനാഴികളും പടിക്കെട്ടുകളും സാമൂഹിക വിരുദ്ധരുടെ സങ്കേതം ആണ്. കൂടാതെ പിടിച്ചുപറിയും മോഷണവും വര്‍ധിച്ചും വരുന്നു. കെ.എസ്.ആര്‍.ടി.സി.യുടെ സുരക്ഷാ
ജീവനക്കാര്‍ ഉണ്ടെങ്കിലും പലപ്പോഴും അക്രമികളെ തുരത്താന്‍ കഴിയുന്നില്ല. വിദ്യാര്‍ഥികളെ ലഹരിക്ക് അടിമയാക്കുന്ന ഒരു സംഘവും ബസ് സ്റ്റാന്‍ഡ് കേന്ദ്രീകരിച്ചുണ്ടെന്നും ആക്ഷേപമുണ്ട്. കഞ്ചാവ് വില്‍പ്പനയും ഇവിടെ സജീവമാണ്. പോലീസ് എയ്ഡ് പോസ്റ്റ് പൂട്ടിയതോടെയാണ് ഡിപ്പോയ്ക്കുള്ളില്‍ സാമൂഹികവിരുദ്ധ ശല്യം കൂടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. എയ്ഡ് പോസ്റ്റില്‍ രണ്ട് ഉദ്യോഗസ്ഥര്‍ പതിവായി ജോലിക്കുണ്ടായിരുന്നു. ഇപ്പോള്‍ അക്രമമോ മോഷണമോ നടന്നാല്‍ പോലീസ് എത്തുമ്പോള്‍ എല്ലാം കഴിഞ്ഞിരിക്കും .

More Citizen News - Thiruvananthapuram