ചിറയിന്‍കീഴ്: അഴൂര്‍ റയില്‍വേ ഗേറ്റിന് സമീപം ഓട്ടോഡ്രൈവര്‍ ഓട്ടോയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടാംപ്രതി അഴൂര്‍ മൂന്നാറ്റുമുക്ക് ഭാമ നിവാസില്‍ ദീപുവിനെ (27) പോലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്കുശേഷം ഒളിവില്‍ പോയ ദീപുവിനെ മൊബൈല്‍ ഫോണ്‍ പിന്‍തുടര്‍ന്ന് വര്‍ക്കല റയില്‍വേ സ്റ്റേഷന് സമീപത്തുനിന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. അഴൂര്‍ ആലുവിള വീട്ടില്‍ ബിജു (36) ആണ് മരിച്ചത്. നേരത്തെ ഈ കേസില്‍ സി.ഐ.എസ്.എഫ്. ജവാനായ കിഴുവിലം സുനാമി ഫ്ലറ്റ് നമ്പര്‍ 36-ല്‍ പ്രവീണ്‍ (28), അഴൂര്‍ പാലത്തിന് സമീപം അക്കുത്തിട്ട വീട്ടില്‍ മനോജ് (24) എന്നിവര്‍ അറസ്റ്റിലായിരുന്നു. ഇതില്‍ പ്രവീണ്‍ ഒന്നും മനോജ് മൂന്നാം പ്രതിയുമായിരുന്നു.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ആര്‍.പ്രതാപന്‍ നായര്‍, സി.ഐ. അനില്‍കുമാര്‍, ചിറയിന്‍കീഴ് എസ്.ഐ. വി.എസ്.പ്രശാന്ത് തുടങ്ങിയവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി.

More Citizen News - Thiruvananthapuram