പൊതുവിദ്യാഭ്യാസരംഗത്തെ പുരോഗതി തിരിച്ചുപിടിക്കണം - വി.എസ്.

Posted on: 12 Sep 2015ചിറയിന്‍കീഴ്: കേരളത്തിലെ പൊതുവിദ്യാഭ്യാസം മുന്‍പ് നേടിയ പുരോഗതിയില്‍ നിന്ന് പിന്നോട്ട് പോവുകയാണെന്നും ഇതിനെ തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ അവശ്യമായ നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. അഴൂര്‍ ഗവ.എല്‍.പി.എസിന്റെ സപ്തതി ആഘോഷവും അഴൂര്‍ ഗ്രാമപ്പഞ്ചായത്ത് നടപ്പിലാക്കിയ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
വി.ശശി എം.എല്‍.എ. അധ്യക്ഷനായിരുന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ജോയി, പ്രഥമാധ്യാപിക എസ്.ഷൈലജ, എം.ആര്‍.രവി, വിജയകുമാരി, എന്‍.സായികുമാര്‍, ബി.മനോഹരന്‍, സി.രാധ, ടി.എസ്.അജിത്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു

More Citizen News - Thiruvananthapuram