ആറ്റിങ്ങല്‍ മണ്ഡലത്തിലെ എം.പി. ഫണ്ട് പദ്ധതികള്‍ക്ക് ഭരണാനുമതി

Posted on: 12 Sep 2015പേരൂര്‍ക്കട: ആറ്റിങ്ങല്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ ഡോ. എ.സമ്പത്ത് എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നനുവദിച്ച തുകയുടെ വിനിയോഗ പുരോഗതി കളക്ടറേറ്റിലെ യോഗത്തില്‍ വിലയിരുത്തി. 14.25 കോടിയുടെ പദ്ധതികള്‍ സമര്‍പ്പിച്ചതില്‍ 7.38 കോടി രൂപയുടെ 200 പദ്ധതികള്‍ക്ക് ഭരണാനുമതിയായി. മറ്റ് പദ്ധതികളുടെ ഭരണാനുമതി ഈ മാസം തന്നെ നല്‍കാനും യോഗത്തില്‍ തീരുമാനമായി. 15 സ്‌കൂളുകള്‍ക്ക് ബസ് വാങ്ങാന്‍ 1.54 കോടി രൂപയുടെ അനുമതിയായി. ഡിസംബറോടെ മുഴുവന്‍ പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

More Citizen News - Thiruvananthapuram