എയ്ഡ്‌സ് ബോധവത്കരണവുമായി കളര്‍ബലൂണ്‍

Posted on: 12 Sep 2015തിരുവനന്തപുരം: എയ്ഡ്‌സ് എന്ന മഹാരോഗം ഒരു കുടുംബത്തിലും അതിലുപരി ഇതിന്റെ ഇരയാക്കപ്പെടുന്ന 'അപ്പു' എന്ന കുട്ടിയിലും ഏല്‍പ്പിക്കുന്ന ദുരന്തങ്ങളുടെ കഥ പറഞ്ഞുകൊണ്ട് 'കളര്‍ ബലൂണ്‍' സ്‌കൂളുകളിലെത്തുന്നു.
നവാഗത സംവിധായകനായ സുഭാഷ് തിരുവില്ലാമല സംവിധാനം ചെയ്യുന്ന കളര്‍ ബലൂണ്‍ എന്ന സിനിമയാണ് കുട്ടികളില്‍ എയ്ഡ്‌സിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തയ്യാറെടുക്കുന്നത്. രണ്ടാഴ്ചക്കുള്ളില്‍ തിരുവനന്തപുരത്ത് നിന്ന് പ്രദര്‍ശനം ആരംഭിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍(ഐ.എം.എ.) കേരള ശാഖയും ഈ പദ്ധതിയെ പിന്തുണയ്ക്കുന്നുണ്ട്.
മിഴികള്‍ സാക്ഷി എന്ന സിനിമയുടെ നിര്‍മാതാവായ വി.ആര്‍.ദാസാണ് കളര്‍ ബലൂണും നിര്‍മിച്ചിരിക്കുന്നത്. കൊച്ചു പ്രേമന്‍, നന്ദു, ജഗദീഷ്, പ്രവീണ തുടങ്ങി നല്ലൊരു താരനിരയും ഈ ചിത്രത്തിന് മുതല്‍ക്കൂട്ടായുണ്ട്.

More Citizen News - Thiruvananthapuram