യുവാക്കള്‍ തേനീച്ചക്കൃഷി ഏറ്റെടുക്കണം -കെ.എസ്.ശബരീനാഥന്‍

Posted on: 12 Sep 2015തിരുവനന്തപുരം: തേനീച്ചക്കൃഷിക്ക് കേരളത്തിലുള്ള അനന്തസാധ്യതകള്‍ പ്രയോജനപ്പെടുത്തി തൊഴിലില്ലായ്മ പരിഹരിക്കാനും ശാസ്ത്രസാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി തേനീച്ചക്കൃഷി ഏറ്റെടുക്കണമെന്നും കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ. പറഞ്ഞു.
ഇതിനായി പഞ്ചായത്തുതലത്തില്‍ യുവജനകൂട്ടായ്മകള്‍ രൂപവത്കരിക്കാന്‍ യുവജന സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഫിയ സംഘടിപ്പിച്ച 'ഗ്രാമീണ സമ്പത്ത് വ്യവസ്ഥയില്‍ തേനീച്ചകള്‍' എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഡോ. കെ.എസ്.പ്രമീള, എസ്.എ.ജോണ്‍, ബി.സുനില്‍ എന്നിവര്‍ സെമിനാറിനു നേതൃത്വം നല്‍കി, ജില്ലാ വൈസ് പ്രസിഡന്റ് റൂഫസ് ഡാനിയേല്‍ അധ്യക്ഷത വഹിച്ചു. പൊതുഭരണവകുപ്പു സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍ മുഖ്യപ്രഭാഷണം നടത്തി. ടി.ഷീല, ഡോ. റോയ് മാത്യു, ഗോമതി നായകം, സിസില്‍രാജ്, സിസില്‍ ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram