തെരുവുവിളക്കിന്റെ ബാറ്ററി മോഷ്ടിച്ചതിന് അറസ്റ്റില്‍

Posted on: 12 Sep 2015വര്‍ക്കല: ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തിന് സമീപമുള്ള സോളാര്‍ തെരുവുവിളക്കിന്റെ ബാറ്ററി മോഷ്ടിച്ചയാളെ അറസ്റ്റുചെയ്തു. വര്‍ക്കല ജനാര്‍ദ്ദനപുരം വാഴവിള വീട്ടില്‍ നിശാന്ത്(26) ആണ് പിടിയിലായത്. ഓട്ടോയില്‍ മോഷണമുതലുമായി സഞ്ചരിക്കുകയായിരുന്ന നിശാന്തിനെ പോലീസിന്റെ വാഹനപരിശോധനയ്ക്കിടെയാണ് പിടികൂടിയത്. വര്‍ക്കല ജനാര്‍ദ്ദനപുരം-ചിലക്കൂര്‍ റോഡിലെ ഫുട്പാത്തില്‍ സൂക്ഷിച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലും പൂതക്കുളം കലയ്‌ക്കോട് മാടന്‍നടയ്ക്ക് സമീപം റീജ മന്‍സിലില്‍ റിനുവിനെ ജനാര്‍ദ്ദനസ്വാമി ക്ഷേത്രക്കുളത്തിന് സമീപം ദേഹോപദ്രവമേല്പിച്ച് ഒരു പവന്‍ സ്വര്‍ണമാല മോഷ്ടിച്ച കേസിലും നിശാന്ത് പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കൂടാതെ കൊല്ലം ജില്ലയില്‍നിന്ന് മോഷ്ടിച്ച ബൈക്കുമായി കറങ്ങുന്നതിനിടെ പോലീസ് പിടികൂടിയിട്ടുണ്ട്. കഞ്ചാവുകേസിലും ഇയാള്‍ പിടിയിലായിട്ടുണ്ട്. വര്‍ക്കല സി.ഐ. ബി.വിനോദ്, എസ്.ഐ. ജെ.എസ്.പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തില്‍ എസ്.സി.പി.ഒ.മാരായ ഹരി, സജു, സി.പി.ഒ.മാരായ മരളീധരന്‍പിള്ള, അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റുചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.

More Citizen News - Thiruvananthapuram