വില്പനയ്ക്കിടയില്‍ നാലര ലിറ്റര്‍ വിദേശമദ്യം പിടികൂടി

Posted on: 12 Sep 2015വെള്ളറട: മലയോരമേഖല കേന്ദ്രീകരിച്ച് മദ്യം വില്പന നടത്തിയിരുന്നയാളിന്റെ പക്കല്‍ നിന്ന് നാലര ലിറ്റര്‍ വിദേശമദ്യവും, ബൈക്കും ആര്യങ്കോട് പോലീസ് പിടികൂടി. വില്പനക്കാരന്‍ ഓടിരക്ഷപ്പെട്ടു.
വാളിയോട് തലക്കോണം സ്വദേശി സജികുമാറിന്റെ കൈവശമുണ്ടായിരുന്ന വിദേശമദ്യമാണ് പിടികൂടിയത്. വ്യാഴാഴ്ച വൈകീട്ട് വാളിയോടിന് സമീപത്ത്‌ െവച്ച് മദ്യവില്പനയ്ക്കിടയിലായിരുന്നു സംഭവം. രഹസ്യ വിവരത്തെ തുടര്‍ന്ന് ആര്യങ്കോട് എസ്.ഐ. നിയാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് മദ്യം പിടികൂടിയത്.

More Citizen News - Thiruvananthapuram