വര്‍ഗീയ ഫാസിസ്റ്റ് ഭീഷണി അപകടകരം -എം.എം.ഹസ്സന്‍

Posted on: 12 Sep 2015തിരുവനന്തപുരം: വര്‍ഗീയ ഫാസിസ്റ്റ് ശക്തികള്‍ ഇപ്പോള്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും ഇല്ലാതാക്കുവാനുള്ള സംഘടിതശ്രമത്തിലേര്‍പ്പെട്ടിരിക്കുകയാണെന്ന് എം.എം. ഹസ്സന്‍ പറഞ്ഞു.
രാജ്യത്ത് സമാധാനവും പുരോഗതിയും കൈവരിക്കാന്‍ എല്ലാ ജനവിഭാഗങ്ങളും ഉണര്‍ന്നുപ്രവര്‍ത്തിക്കണം. വക്കം ഖാദറിന്റെ രക്തസാക്ഷിത്വ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
താനൊരു ഭാരതീയനാണെന്നും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാനുള്ള അവകാശം തനിക്കാണെന്നും അധികാരിവര്‍ഗത്തോട് ശഠിച്ച ദേശാഭിമാനിയാണ് വക്കം ഖാദര്‍. തന്നെ സ്വീകരിക്കാനുണ്ടാവുക കൊലക്കയറാണെന്ന് അറിഞ്ഞുകൊണ്ട് അങ്ങനെ പറഞ്ഞ ഖാദര്‍ സമാനതകളില്ലാത്ത ധീരനാണെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു. വക്കം ഖാദറിന് സമുചിതമായ സ്മാരകം അനിവാര്യമാണെന്നും അദ്ദേഹത്തിന്റെ ജീവിതം കുട്ടികളെ പഠിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും മുഖ്യപ്രഭാഷണം നടത്തിയ മുന്‍മന്ത്രി കെ.ശങ്കരനാരായണപിള്ള പറഞ്ഞു.
വക്കം സുകുമാരന്‍, ഡോ. ജമാല്‍ മുഹമ്മദ്, എം.എം.ഇക്ബാല്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram