ലീഡര്‍ സാംസ്‌കാരികവേദി വാര്‍ഷികം

Posted on: 12 Sep 2015കിളിമാനൂര്‍: തട്ടത്തുമല ലീഡര്‍ സാംസ്‌കാരികവേദിയുടെ മൂന്നാംവാര്‍ഷികവും തട്ടത്തുമല ബഷീര്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനവും മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. സാംസ്‌കാരികവേദി ചെയര്‍മാന്‍ എം.റഹിം അധ്യക്ഷതവഹിച്ചു. എന്‍.പീതാംബരക്കുറുപ്പ് ലീഡര്‍ അനുസ്മരണം നടത്തി. ടി.ശരത്ചന്ദ്രപ്രസാദ്, എന്‍.സുദര്‍ശനന്‍, എ.ഇബ്രാഹിംകുട്ടി, ആറ്റിങ്ങല്‍ ജയകുമാര്‍, എം.കെ.ഗംഗാധരതിലകന്‍, എ.ഷിഹാബുദ്ദീന്‍, എച്ച്.സനൂജ്, എം.റഫീഖ് എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍വെച്ച് ചികിത്സാസഹായം, പഠനോപകരണം, ഓണക്കോടി, ധനസഹായം, മികച്ച ക്ഷീര കര്‍ഷകനുള്ള തട്ടത്തുമല ബഷീര്‍ അവാര്‍ഡ് എന്നിവ വിതരണംചെയ്തു.

More Citizen News - Thiruvananthapuram