വാര്‍ഷിക സമ്മേളനവും തിരിച്ചറിയല്‍കാര്‍ഡ് വിതരണവും

Posted on: 12 Sep 2015കല്ലറ: പാങ്ങോട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഓട്ടോ ടാക്‌സി ഡ്രൈവേഴ്‌സ് ഐ.എന്‍.ടി.യു.സി. യൂണിയന്‍ അംഗങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും യൂണിയന്‍ വാര്‍ഷികവും അരുവിക്കര എം.എല്‍.എ. ശബരീനാഥനുള്ള സ്വീകരണവും പാങ്ങോട്ട് നടന്നു. സമ്മേളനത്തിന്റെയും കാര്‍ഡ് വിതരണത്തിന്റെയും ഉദ്ഘാടനം പി.സി.വിഷ്ണുനാഥ് എം.എല്‍.എ. നിര്‍വഹിച്ചു. യൂണിയനിലെ മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. യൂണിയന്‍ പ്രസിഡന്റ് എം.എം.ഷാഫി അധ്യക്ഷതവഹിച്ചു. മണ്‍വിള രാധാകൃഷ്ണന്‍, പി.എസ്.പ്രശാന്ത്, പാങ്ങോട് വിജയന്‍ എന്നിവര്‍ സംസാരിച്ചു.

More Citizen News - Thiruvananthapuram