ശ്രീനാരായണഗുരുവിനെ കാവിവത്കരിക്കാന്‍ ശ്രമം -കാനം രാജേന്ദ്രന്‍

Posted on: 12 Sep 2015തിരുവനന്തപുരം: ഹിന്ദുത്വത്തിന് അതീതനായി പ്രവര്‍ത്തിച്ച ശ്രീനാരായണഗുരുവിനെ പോലും കാവിവത്കരിക്കുവാനാണ് ബി.ജെ.പി.യും ആര്‍.എസ്.എസ്സും ശ്രമിക്കുന്നതെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. കെ.വി.സുരേന്ദ്രനാഥ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.ഐ. ജില്ലാസെക്രട്ടറി അഡ്വ. ജി.ആര്‍.അനില്‍ അധ്യക്ഷനായി. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം പിരപ്പന്‍കോട് മുരളി. സി.പി.ഐ. അസി. സെക്രട്ടറി സത്യന്‍ മൊകേരി, ജെ.വേണുഗോപാലന്‍ നായര്‍, വി.പി.ഉണ്ണികൃഷ്ണന്‍, എം.പി.അച്യുതന്‍, അഡ്വ. കെ.പി.ജയചന്ദ്രന്‍, അഡ്വ. എസ്.എസ്.ജീവന്‍, പൂജപ്പുര വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram