അമരവിള എല്‍.എം.എസ്. എല്‍.പി.എസ്സില്‍ സ്മാര്‍ട്ട് ക്ലാസ്‌റൂമിന് തുടക്കമായി

Posted on: 12 Sep 2015നെയ്യാറ്റിന്‍കര: അമരവിള എല്‍.എം.എസ്. എല്‍.പി.എസ്സില്‍ സ്മാര്‍ട്ട് ക്ലാസ്‌റൂം പദ്ധതിക്ക് തുടക്കമായി. നഗരസഭാ ചെയര്‍മാന്‍ എസ്.എസ്.ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.
സ്‌കൂള്‍ പ്രഥമാധ്യാപകന്‍ വി.ജെ.ജസ്റ്റിന്‍രാജ്, സീനിയര്‍ അസിസ്റ്റന്റ് പ്രമീള ബെഞ്ചമിന്‍ എന്നിവരെ ആദരിച്ചു. ലോഡ്‌സണ്‍ വിന്‍സെന്റ്, ഡി.സുമനന്‍, സാംസണ്‍, ജയ, അനിതകുമാരി, ജി.സതീഷ്‌കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
സ്‌കൂളിന് നല്‍കിയ കമ്പ്യൂട്ടര്‍, നവീകരിച്ച ടോയ്‌ലെറ്റ് ബ്ലോക്ക് എന്നിവയുടെ ഉദ്ഘാടനവും നടന്നു. പി.ടി.എ.യുടെ ഫണ്ടുപയോഗിച്ചാണ് നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തിയത്.

More Citizen News - Thiruvananthapuram