അമൃതാനന്ദമയി മഠത്തില്‍ ലക്ഷാര്‍ച്ചന

Posted on: 12 Sep 2015തിരുവനന്തപുരം: കൈമനം മാതാ അമൃതാനന്ദമയി മഠത്തില്‍ 12ന് രാവിലെ 10 മുതല്‍ വൈകീട്ട് 4 വരെ ലളിതാസഹസ്രനാമ ലക്ഷാര്‍ച്ചന ഉണ്ടായിരിക്കും. എല്ലാ രണ്ടാം ശനിയാഴ്ചകളിലും വൈകീട്ട് 5 മുതല്‍ 6.30 വരെ സമൂഹ ശനിപൂജയും ശനീശ്വര ഹോമവും നീരാജനവും നടക്കും.
അമൃതാനന്ദമയിയുടെ 62-ാം ജന്മദിനത്തോടനുബന്ധിച്ച് ജില്ലയില്‍നിന്ന് സന്നദ്ധ സേവനത്തിന് തയ്യാറുള്ളവരും അമൃതപുരിയില്‍ താമസസൗകര്യം ആവശ്യമുള്ള വ്യക്തികളും 13ന് മുമ്പായി കൈമനം ആശ്രമത്തില്‍ വിവരങ്ങള്‍ നല്‍കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

More Citizen News - Thiruvananthapuram